Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിലെ ആദ്യവനിത...

കേരളത്തിലെ ആദ്യവനിത എക്സൈസ് ഇൻസ്പെക്ടർ ചു​മ​ത​ല​യേ​റ്റു

text_fields
bookmark_border
കേരളത്തിലെ ആദ്യവനിത എക്സൈസ് ഇൻസ്പെക്ടർ ചു​മ​ത​ല​യേ​റ്റു
cancel

തി​രൂ​ർ: ഒ​ന്നാം​റാ​ങ്ക്​ തി​ള​ക്ക​ത്തോ​ടെ സ​ജി​ത സം​സ്ഥാ​ന​ത്തെ ആ​ദ്യ​വ​നി​ത എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റു. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​േ​ത്താ​ടെ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​ൻ​വ​ർ സാ​ദ​ത്തി​ൽ​നി​ന്നാ​ണ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റാ​യി തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ ഒ. ​സ​ജി​ത ചു​മ​ത​ല​യേ​റ്റ​ത്.

2014ൽ ​സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​റാ​യി സ​ർ​വി​സി​ൽ ക​യ​റി​യ ഇ​വ​ർ വ​നി​ത​ക​ൾ​ക്ക് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​വ​സ​രം ല​ഭി​ച്ച​ശേ​ഷം ന​ട​ന്ന പ്ര​ഥ​മ പ​രീ​ക്ഷ​യി​ൽ ത​ന്നെ ഒ​ന്നാം​റാ​ങ്കു​കാ​രി​യാ​യി. 2016ലാ​ണ് വ​നി​ത​ക​ൾ​ക്കും എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റാ​വാം എ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഒ​രു​വ​ർ​ഷ​മാ​യി​രു​ന്നു ഇ​ൻ​സ്പെ​ക്ട​ർ പ​രി​ശീ​ല​നം. എ​ക്സൈ​സ് അ​ക്കാ​ദ​മി​ക്ക് പു​റ​മെ വി​വി​ധ എ​ക്സൈ​സ് സ​ർ​ക്കി​ൾ, റേ​ഞ്ച് ഓ​ഫി​സു​ക​ളി​ലും പ​രി​ശീ​ല​ന​മു​ണ്ടാ​യി​രു​ന്നു.

വ​ട​ക്കാ​ഞ്ചേ​രി റേ​ഞ്ച് ഓ​ഫി​സി​ലാ​യി​രു​ന്നു അ​വ​സാ​ന സേ​വ​നം. തൃ​ശൂ​ർ തൈ​ക്കാ​ട്ടു​ശ്ശേ​രി​യി​ൽ റി​ട്ട. റി​സ​ർ​വ് ബാ​ങ്ക് ഉ​േ​ദ്യാ​ഗ​സ്ഥ​ൻ ദാ​മോ​ദ​ര​​​െൻറ​യും ചേ​ർ​പ്പ് സി.​എ​ൻ.​എ​ൻ സ്കൂ​ളി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യി​രു​ന്ന കെ.​യു. മീ​നാ​ക്ഷി​യു​ടെ​യും മ​ക​ളാ​ണ് സ​ജി​ത. ഷൊ​ർ​ണൂ​ർ ചു​ഡു​വാ​ല​ത്തൂ​ർ കെ.​ജി. അ​ജി​യാ​ണ് ഭ​ർ​ത്താ​വ്. സി.​എം.​ഐ സ്കൂ​ളി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഇ​ന്ദു മ​ക​ളാ​ണ്. 
Latest Video: 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policewomen
News Summary - first ei on chair
Next Story