ഒന്നാം ക്ലാസുകാരിക്ക് പീഡനം: പ്രതിക്ക് 20 വർഷം തടവും ലക്ഷം രൂപ പിഴയും
text_fieldsമുഹമ്മദ് ഷാഫി
കുന്നംകുളം: ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി വിധിച്ചു. മലപ്പുറം അയിരൂര്‍ സ്വദേശി ആലുങ്ങല്‍ വീട്ടില്‍ മുഹമ്മദ് ഷാഫിയെയാണ് (34) പോക്സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. 2011ലാണ് കേസിനാസ്പദമായ സംഭവം.
കുട്ടിയുടെ വീട്ടിൽ ആരും ഇല്ലാത്ത സമയം പ്രതി അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ ഭിഷണിപ്പെടുത്തിയതിനാൽ പുറത്തുപറഞ്ഞിരുന്നില്ല. വിട്ടുമാറാത്ത അസുഖത്തെ തുടർന്ന് ഇരിങ്ങാലക്കുടയിൽ കൗൺസലിങ്ങിന് വിധേയയാക്കിയതോടെയാണ് കാര്യം തുറന്നുപറഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ. എസ് ബിനോയ് ഹാജരായി.

