Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒന്നാം ക്ലാസ്​...

ഒന്നാം ക്ലാസ്​ പ്രവേശനം 5 വയസിൽ തന്നെ തുടരും; സ്കൂളുകൾ ജൂൺ ഒന്നിന്​ തുറക്കും

text_fields
bookmark_border
school
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: സ്​​കൂ​ളു​ക​ളി​ൽ ഒ​ന്നാം ക്ലാ​സ്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള പ്രാ​യ​പ​രി​ധി അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​വും അ​ഞ്ചു​ വ​യ​സ്സി​ൽ ത​ന്നെ തു​ട​രു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ പ്ര​കാ​രം ഒ​ന്നാം ക്ലാ​സ്​ പ്ര​വേ​ശ​നം ആ​റാം വ​യ​സ്സി​ലാ​ണ്. എ​ന്നാ​ൽ സം​സ്​​ഥാ​ന​ത്ത്​ ഇ​ത്​ ന​ട​പ്പാ​ക്കു​ന്ന​തി​ന്​ പ്രാ​യോ​ഗി​ക പ്ര​ശ്​​ന​ങ്ങ​ളു​ണ്ട്. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​വും അ​ഞ്ച്​ വ​യ​സ്സി​ൽ തു​ട​ർ​ന്ന​ശേ​ഷം വ്യ​ക്​​ത​ത വ​രു​ത്തി തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കും.

സം​സ്​​ഥാ​ന സി​ല​ബ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്, അ​ൺ​എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ൽ അ​ഞ്ച്​ വ​യ​സ്സ്​ പൂ​ർ​ത്തി​യാ​കു​ന്ന കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം ന​ൽ​കു​ന്ന രീ​തി തു​ട​രും. സി.​ബി.​എ​സ്.​ഇ സ്​​കൂ​ളു​ക​ളി​ലെ പ്ര​വേ​ശ​ന പ്രാ​യം സം​ബ​ന്ധി​ച്ച്​ കോ​ട​തി​യി​ൽ കേ​സ്​ നി​ല​വി​ലു​ണ്ട്. ഇ​ത്​ തീ​ർ​പ്പാ​കു​ന്ന മു​റ​ക്ക്​ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്​​ത​ത വ​രു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ കെ. ​ജീ​വ​ൻ ബാ​ബു പ​റ​ഞ്ഞു. കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഒ​ന്നാം ക്ലാ​സ്​ പ്ര​വേ​ശ​ന പ്രാ​യം ആ​റ്​ വ​യ​സ്സാ​ക്കാ​നു​ള്ള തീ​രു​മാ​നം ​കേ​ന്ദ്ര​സ​മി​തി​യു​ടേ​താ​ണെ​ന്നും സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന് ഇ​തി​ൽ നി​ർ​ദേ​ശം ന​ൽ​കാ​നാ​കി​ല്ലെ​ന്നും ഡ​യ​റ​ക്​​ട​ർ വ്യ​ക്​​ത​മാ​ക്കി.

സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ ഒ​ന്നാം ക്ലാ​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ ആ​റ്​ വ​യ​സ്സാ​ക്കി ഉ​യ​ർ​ത്തി​യാ​ൽ കു​ട്ടി​ക​ളി​ല്ലാ​ത്ത അ​വ​സ്ഥ വ​രും. ഇ​ത്​ പ​രി​ഗ​ണി​ച്ചേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​കൂ. ജൂ​ൺ ഒ​ന്നി​ന്​ ത​ന്നെ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്​​കൂ​ളു​ക​ൾ തു​റ​ക്കു​മെ​ന്നും അ​തി​ന്​ മു​മ്പാ​യി പാ​ഠ​പു​സ്​​ത​ക വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School Opening
News Summary - First class admission will continue at age of five
Next Story