Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right172 യാത്രക്കാരുമായി...

172 യാത്രക്കാരുമായി ഇഖ്​ബാലി​െൻറ ‘പത്തേമാരി’ പറന്നു

text_fields
bookmark_border
172 യാത്രക്കാരുമായി ഇഖ്​ബാലി​െൻറ ‘പത്തേമാരി’ പറന്നു
cancel
camera_alt?.??.?????? ??????? ?????? ?????????? ?????? ???????? ????????????????

കോഴിക്കോട്​: കോവിഡ് ലോക്‌ഡോണിനെ തുടർന്നു കേരളത്തിൽ കഴിയേണ്ടി വന്ന രണ്ടു യു.എ.ഇ പൗരന്മാർ ഉൾപ്പെടെ 172 യാത്രക്കാരുമായി കേരളത്തിൽ നിന്നുള്ള ആദ്യ ചാർട്ടേർഡ് വിമാനം റാസൽഖൈമയിലേക്ക്​ തിരിച്ചു.

ഞായറാഴ്​ച ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ്​ രണ്ടിനായിരുന്നു ഷെഡ്യൂൾ ചെയ്​തിരുന്നതെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി മൂന്നരയോടെയാണ്​ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്​പൈസ്​ ജെറ്റ്​ വിമാനം പറന്നുയർന്നത്​. യു.എ.ഇ സമയം വൈകീട്ട്​ ആറിന്​ (ഇന്ത്യൻ സമയം വൈകീട്ട്​ 7.30) വിമാനം റാസൽഖൈമയിലെത്തും. 

വിവിധ ആവശ്യങ്ങൾക്കായി കേരളത്തിലെത്തി തിരിച്ചുപോകാനാകാതെ കുടുങ്ങിയ സ​്​ത്രീകളും കുട്ടികളുമടക്കമുള്ളവർ ത​​​െൻറ ശ്രമഫലമായി മടക്കയാത്ര നടത്തുന്നതി​​​െൻറ ചാരിതാർഥ്യത്തിലാണ്​ വിമാനം ചാർട്ടർ ചെയ്​ത എമിറേറ്റ്​സ്​ കമ്പനീസ്​ ഹൗസ്​ (ഇ.സി.എച്ച്​) മാനേജിങ്​ ഡയറക്​ടർ ഇഖ്​ബാൽ മാർകോണി. ദുബൈ ആസ്ഥാനമായുള്ള സർക്കാർ സേവനദാതാക്കളാണ്​ ഇ.സി.എച്ച്​. 

ഇ.സി.എച്ച്​ ചാർട്ടർ ചെയ്​ത വിമാനത്തിനുള്ളിൽ യാത്രക്കാർ
 

ഇതി​​​െൻറ അമരക്കാരനായ ഇഖ്​ബാലി​​​െൻറ ഒന്നര മാസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ്​ വിമാനത്തിന്​ അധികൃതരിൽ നിന്ന്​ അനുമതി ലഭിച്ചത്​. വന്ദേ ഭാരത് മിഷൻ പദ്ധതി വിമാനങ്ങളെക്കാൾ കുറഞ്ഞ ടിക്കറ്റ്​ നിരക്കാണ് ഇ.സി.എച്ച്​ ഈടാക്കിയതും. മറ്റ്​ വിമാനങ്ങൾ 35,000 രൂപ ഈടാക്കു​േമ്പാൾ 23,500 രൂപക്കാണ്​ (1,147 ദിർഹം) ഇ.സി.എച്ച്​ യാത്രക്കാരിൽ നിന്ന്​ വാങ്ങിയത്​. 

തിരുവനന്തപുരം മുതൽ മംഗലാപുരം വരെയുള്ള സ്​ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർ വിമാനത്തിലുണ്ട്​. 173 പേർ ടിക്കറ്റ്​ എടുത്തിരുന്നെങ്കിലും ഒരാൾക്ക്​ അവസാന നിമിഷം യാത്രക്ക്​ അനുമതി ലഭിച്ചില്ല. നിരവധി പേർ ബുക്കിങ്ങിനായി എത്തിയിരുന്നെങ്കിലും ഫെഡറൽ അതോറിറ്റി ഫൊർ ഐഡൻറിറ്റി ആൻഡ്​ സിറ്റിസൺഷിപ്പി​​​െൻറയും (ഐ.സി.എ) ജനറൽ ഡയറക്​ടറേറ്റ്​ ഓഫ്​ റസിഡൻസി ആൻഡ്​ ഫോറിനേഴ്​സ്​ അഫയേഴ്​സി​​​െൻറയും അനുമതി ഉറപ്പാക്കിയവർക്ക്​ മാത്രമാണ്​ ടിക്കറ്റ്​ നൽകിയതെന്ന്​ ഇഖ്​ബാൽ പറയുന്നു. 

ഇഖ്​ബാൽ മാർകോണി
 

‘മലയാളികളുടെ പ്രവാസത്തി​​​െൻറ ഒരു രണ്ടാംഘട്ടമായി ഈ യാത്രയെ കണക്കാക്കാം​. അങ്ങിനെ നോക്ക​ു​േമ്പാൾ പ്രവാസം തുടങ്ങിയ സമയത്ത്​ കേരളത്തിൽ നിന്നുള്ളവരുമായി ഗൾഫ്​ നാടുകളിലേക്ക്​ പോയിരുന്ന പത്തേമാരികളെ പോലെയാണ്​ ഞാൻ ഈ വിമാനത്തെ കാണുന്നത്​. സ്വകാര്യ ട്രാവൽ ഗ്രൂപ്പുകൾ അമിത ചാർജ്​ ഈടാക്കിയ സാഹചര്യത്തിലാണ്​ കുറഞ്ഞ നിരക്കിൽ പ്രവാസികളെ കൊണ്ടുപോകാനൊരു വിമാനം ചാർട്ടർ ചെയ്യാം എന്ന ചിന്ത ഉടലെടുത്തത്​. ഞാൻ ട്രാവൽ ഏജൻസികളുടെയും മറ്റും ശ​ത്രുവായി മാറിയെന്ന്​ വേണമെങ്കിൽ പറയാം. കുറഞ്ഞ നിരക്കിലുള്ള ഈ സർവിസ്​ മുടക്കാൻ അവസാന നിമിഷം വരെ ചില കേന്ദ്രങ്ങളിൽ നിന്ന്​ ശ്രമം നടന്നിരുന്നു. അവയെല്ലാം അതിജീവിച്ച്​ ഇത്​ യാഥാർഥ്യമാക്കാൻ എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. രാഘവൻ തുടങ്ങിയവരുടെയും വിവിധ രാഷ്​ട്രീയ പാർട്ടികളുടെയും കരിപ്പുർ വിമാനത്താവള അധികൃതരുടെയും ഭാഗത്തുനിന്നുണ്ടായ പിന്തുണ വളരെ വലുതാണ്​’ -ഇഖ്​ബാൽ പറയുന്നു.  

യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്ത് അനുമതി നേടിയവർക്ക്​ മാത്രമാണ്​ യാ​ത്ര ചെയ്യാനാകുക. യാത്രയ്ക്കു 96 മണിക്കൂർ മുമ്പ്​ പി.സി.ആർ ടെസ്​റ്റ്​ ചെയ്ത് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രാ, ആരോഗ്യവിവരങ്ങൾ പൂരിപ്പിച്ചു നൽകണം. ദുബൈയിലേക്ക്​ പോകുന്നവർ ദുബൈ സ്മാർട്ട് ആപ്പും ഇതര എമിറേറ്റുകളിലേക്ക്​ പോകുന്നവർ അൽ ഹുസ്​ൻ ആപ്പും ഡൗൺലോഡ് ചെയ്യണം. 

Show Full Article
TAGS:covid 19 news malayalam news 
News Summary - First chartered flight from kerala to UAE
Next Story