Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽനിന്നും...

കരിപ്പൂരിൽനിന്നും യു.എ.ഇയിലേക്ക്​ ആദ്യ ചാർ​േട്ടഡ്​ വിമാനം പുറപ്പെട്ടു

text_fields
bookmark_border
കരിപ്പൂരിൽനിന്നും യു.എ.ഇയിലേക്ക്​ ആദ്യ ചാർ​േട്ടഡ്​ വിമാനം പുറപ്പെട്ടു
cancel

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽനിന്നും യു.എ.ഇയിലേക്ക്​ ആദ്യ ചാർ​േട്ടഡ്​ വിമാനം പുറപ്പെട്ടു. ദുബൈ ആസ്ഥാനമായ എമിറേറ്റ്​സ്​ കമ്പനീസ്​ ഹൗസ്​ (ഇ.സി.എച്ച്​) നേതൃത്വത്തിൽ സ്വകാര്യ ട്രാവൽ ​ഗ്രൂപ്പുമായി സഹകരിച്ചാണ്​ വിമാനം ചാർട്ടർ ചെയ്​തത്​. റാസൽഖൈമയിലേക്ക്​ ഞായറാഴ്​ച വൈകീട്ട്​ 3.30ന്​ പുറപ്പെട്ട വിമാനത്തിൽ രണ്ട്​ യു.എ.ഇ പൗരൻമാരടക്കം 173 പേരാണ്​ ഉണ്ടായിരുന്നത്​. കോവിഡ്​ പരിശോധന നടത്തി ഫലം നെഗറ്റിവായർക്കും റസിഡൻറ്​ വിസയുള്ളവർക്കുമാണ്​ യാത്ര അനുമതി ഉണ്ടായിരുന്നത്​. ടിക്കറ്റ്​ ലഭിച്ച കാസർകോട്​ സ്വദേശിക്ക്​ കോവിഡ്​ പോസിറ്റിവായതിനാൽ യാത്ര ചെയ്യാൻ സാധിക്കില്ല. 

നേരത്തെ, സ്വകാര്യ വിമാനത്തിൽ കോഴിക്കോടുള്ള വ്യവസായ പ്രമുഖൻ കരിപ്പൂരിൽനിന്നും യു.എ.ഇയിലേക്ക്​ മടങ്ങിയിരുന്നു. കൂടാ​തെ കോഴിക്കോട്​ സ്വദേശിയായ പെൺകുട്ടി മാത്രമായി അബൂദബിയിലുള്ള മാതാപിതാക്കളുടെ അടുത്തേക്കും പോയിരുന്നു. എന്നാൽ, ലോക്​ ഡൗണിന്​ ശേഷം ആദ്യമായാണ്​ ഇത്രയും അധികം പേർ ചാ​ർ​േട്ടഡ്​ വിമാനത്തിൽ യു.എ.ഇയിലേക്ക്​ മടങ്ങുന്നത്​.

ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ്​ സിറ്റിസൺഷിപ്പി​​​െൻറയും (ഐ.സി.എ) ജനറൽ ഡയറക്​ടറേറ്റ്​ ഓഫ്​ റസിഡൻസി ആൻഡ്​ ഫോറിനേഴ്​സ്​ അഫയേഴ്​സി​​​െൻറയും അനുമതി ഉറപ്പാക്കിയവർക്കാണ്​ യാത്ര ചെയ്യാൻ സാധിച്ചത്​. റാസൽ​ൈഖമയിൽ നിന്നും ദുബൈയിലേക്ക്​ അടക്കം ഗതാഗത സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്​. 23,500 രൂപയാണ്​ ടിക്കറ്റ്​ നിരക്കായി ഇൗടാക്കിയിരുന്നത്​. 

യു.എ.ഇയിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ്​ ഇവർ. വിവിധ ആവശ്യങ്ങൾക്കായി കേരളത്തിലെത്തി തിരിച്ചുപോകാനാകാതെ കുടുങ്ങിയ സ​്​ത്രീകളും കുട്ടികളുമടക്കമുള്ളവർ ത​​​െൻറ ശ്രമഫലമായി മടക്കയാത്ര നടത്തുന്നതി​​​െൻറ ചാരിതാർഥ്യത്തിലാണ്​ വിമാനം ചാർട്ടർ ചെയ്​ത ഇ.സി.എച്ച്​ എം.ഡി ഇഖ്​ബാൽ മാർകോണി. കുറഞ്ഞ നിരക്കിൽ ടിക്കറ്റ്​ നൽകിയതിനാൽ കൂടുതൽ പേർക്ക്​ യാത്ര ചെയ്യാൻ സഹായകരമായെന്ന​ും അദ്ദേഹം ‘മാധ്യമ’ത്തോട്​ പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgulf newsSpiceJetMalappuram News
News Summary - first charterd flight to uae -kerala news
Next Story