വഴിക്കടവ്: പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ചോലനായ്ക്കർ വിഭാഗത്തിൽനിന്നുള്ള ആദ്യ സ്ഥാനാർഥിയായ സി. സുധീഷിന് വൻ വിജയം. വഴിക്കടവ് േബ്ലാക്ക് ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായാണ് മത്സരിച്ചത്. വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചക്കൊല്ലി അളക്കൽ കോളനി സ്വദേശിയാണ് സുധീഷ്.
എസ്.ടി ജനറൽ വാർഡായതോടെ സുധീഷിനെ സ്ഥാനാർഥിയാക്കാൻ എൽ.ഡി.എഫ് തീരുമാനിക്കുകയായിരുന്നു. 21 വയസാണ് സുധീഷിന്. എട്ട് വാർഡിൽ ഉൾപ്പെടുന്ന ഡിവിഷനിലേക്ക് വനത്തിൽനിന്ന് കിലോമീറ്ററുകൾ കാൽനടയായി എത്തിയായിരുന്നു പ്രചരണം.