Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ​ദ്യ അ​ക്ഷ​ര​വീ​ട്​...

ആ​ദ്യ അ​ക്ഷ​ര​വീ​ട്​ ര​ഖി​ൽ ഘോ​ഷി​ന്​

text_fields
bookmark_border
ആ​ദ്യ അ​ക്ഷ​ര​വീ​ട്​ ര​ഖി​ൽ ഘോ​ഷി​ന്​
cancel

കോഴിക്കോട്: ‘മാധ്യമം’ ദിനപത്രത്തി​െൻറ 30ാം വാർഷികാഘോഷത്തി​െൻറ ഭാഗമായി ‘മാധ്യമ’വും മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും പ്രവാസി വ്യവസായ സംരംഭമായ യു.എ.ഇ എക്സ്ചേഞ്ചും ചേർന്നൊരുക്കുന്ന ‘അക്ഷരവീട്’ പദ്ധതിയിലെ ആദ്യ വീട് തൃശൂർ ജില്ലയിലെ വാടാനപ്പള്ളി തളിക്കുളം സ്വദേശി രഖിൽ ഘോഷിന്. സ്കൂൾതലം മുതൽ സംസ്ഥാന -ദേശീയ കായിക മേളകളിൽ കേരളത്തിനായി സ്വർണമടക്കം നിരവധി മെഡലുകൾ നേടിയ രഖിൽ ഘോഷ് വീടിനായി നടത്തിയ നെേട്ടാട്ടത്തെക്കുറിച്ച് ഇന്നലെ ‘വാരാദ്യ മാധ്യമ’ത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.
മെഡലുകൾ വാരിക്കൂട്ടുേമ്പാഴും രഖിലും അച്ഛനും അമ്മയും സഹോദരനും സഹോദരിയും അടങ്ങുന്ന അഞ്ചംഗ കുടുംബം തളിക്കുളം കൈതക്കൽ അങ്ങാടിയിലെ പീടികമുകളിലെ ഒറ്റമുറിയിൽ 12 വർഷമായി വാടകക്ക് താമസിക്കുകയായിരുന്നു.

ടൂവീലർ വർക്ക്ഷോപ് ജീവനക്കാരനായ അച്ഛൻ േഘാഷി​െൻറ തുച്ഛമായ വരുമാനമാണ് കുടുംബത്തി​െൻറ ഏക ആശ്രയം. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ ബി.എ രണ്ടാം വർഷ വിദ്യാർഥിയായ രഖിൽ വാരിക്കൂട്ടിയ മെഡലുകൾ സൂക്ഷിക്കാൻപോലും കഴിയാത്ത സങ്കടത്തിലായിരുന്നു. മലയാളത്തിലെ 51 അക്ഷരങ്ങളെ പ്രതിനിധാനംചെയ്ത് 51 സ്നേഹ സൗധങ്ങളാണ് കേരളത്തിൽ ഉയരുന്നത്.

മനുഷ്യസ്നേഹത്തി​െൻറയും സൗഹൃദത്തി​െൻറയും കൂട്ടായ്മയായി വിഭാവനചെയ്ത ഇൗ ഹരിതഭവനങ്ങൾ രൂപകൽപന ചെയ്തത് ‘ഹാബിറ്റാറ്റാ’ണ്. വിവിധ തുറകളിൽ സമൂഹത്തിന് സംഭാവനകൾ നൽകിയ അർഹരായവർക്കായാണ് അക്ഷരവീടുകൾ ഉയരുന്നത്. ഇതിലെ ആദ്യ വീടാണ് രഖിൽ ഘോഷി​െൻറത്.

ഏപ്രിൽ 15 ശനിയാഴ്ച വൈകീട്ട് തളിക്കുളത്ത് മാധ്യമത്തി​െൻറയും അമ്മയുടെയും യു.എ.ഇ എക്സ്ചേഞ്ചി​െൻറയും ഭാരവാഹികളുടെയും  ഗ്രാമ പ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ രഖിൽ ഘോഷി​െൻറ വീടിന് തറക്കല്ലിടും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:akshara veeduraghilkhosh
News Summary - the first akshara veedu for rakhil khosh
Next Story