Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഞാൻ...

‘ഞാൻ ഭീഷണിപ്പെടുത്തിയെന്ന്​ വർഷ പറഞ്ഞിട്ടില്ല’; ഒാഡിയോ പുറത്തുവിട്ട്​ ഫിറോസ്​

text_fields
bookmark_border
‘ഞാൻ ഭീഷണിപ്പെടുത്തിയെന്ന്​ വർഷ പറഞ്ഞിട്ടില്ല’; ഒാഡിയോ പുറത്തുവിട്ട്​ ഫിറോസ്​
cancel

പാലക്കാട്​: തളിപ്പറമ്പ് സ്വദേശിനി വർഷയുടെ പരാതിയിൽ  കേസെടുത്തതിന്​ പിന്നാലെ മറുപടിയുമായി ഫിറോസ്​ കുന്നംപറമ്പിൽ. വർഷയുടെ ഒാഡിയോ ക്ലിപ്പ്​ പുറത്തുവിട്ടാണ്​ ഫിറോസ്​ വിശദീകരണവുമായെത്തിയത്​.

ജൂണ്‍ 24നാണ് അമ്മയുടെ ശസ്ത്രക്രിയക്ക്​ സഹായം അഭ്യർഥിച്ച് തളിപ്പറമ്പ് സ്വദേശിനി വർഷ ഫേസ്​ബുക്​ ലൈവിൽ എത്തുന്നത്. പിന്നീട്​ വര്‍ഷക്ക്​ സഹായവുമായി തൃശൂര്‍ സ്വദേശി സാജന്‍ കേച്ചേരിയും എത്തി. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ 1.35 കോടി രൂപയോളമാണ്​ വർഷക്ക് ലഭിച്ചത്. ഫിറോസ്​ കുന്നംപറമ്പിൽ ഉൾപ്പെടെയുള്ളവർ സഹായാഭ്യർഥന ഷെയർ ചെയ്​തിരുന്നു.

അമ്മയുടെ കരള്‍മാറ്റ ചികിത്സക്ക്​ സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന വർഷയുടെ പരാതിയില്‍ നാലുപേർക്കെതിരെ കേസെടുത്തിരുന്നു. ഫിറോസ് കുന്നംപറമ്പിൽ, സാജന്‍ കേച്ചേരി, സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെ ചേരാനല്ലൂര്‍ പൊലീസാണ്​ കേസെടുത്തത്.  ഭീഷണിപ്പെടുത്തിയതിനും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ്​ കേസ്. വർഷയുടെ അക്കൗണ്ടിലേക്ക്​ വന്ന പണം ഹവാല പണമാണെന്നും ചില കേന്ദ്രങ്ങൾ പ്രചാരണം നടത്തിയിരുന്നു.

വർഷയുടെ അമ്മയുടെ ചികിത്സക്കായി അവരുടെ അക്കൗണ്ടിൽ വന്ന പണം ഹവാലയാങ്കിൽ വർഷയുടെയും അമ്മയുടെയും അക്കൗണ്ടുകൾ മരവിപ്പിക്കുകയും അതിൽ വന്ന മുഴുവൻ സംഖ്യയും കണ്ടുകെട്ടണമെന്ന്​ ഫിറോസ്​ ആവശ്യപ്പെട്ടിരുന്നു. 


വർഷയുടെ ഒാഡിയോ പങ്കുവെച്ച്​ ഫിറോസ്​ ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പ്​: 

വർഷ പറയുന്നു

ഫിറോസ് കുന്നംപറമ്പിൽ എന്നെ ഭീഷണിപ്പെടുത്തിയിട്ടില്ല
എന്നോട് പണം ആവശ്യപ്പെട്ടില്ല
മറ്റു രോഗികൾക്ക് നൽകാനാണ് പറഞ്ഞിരുന്നത്
സത്യം വളയ്യൊടിച്ചത് മാധ്യമങ്ങളാണ്
അങ്ങിനെയെങ്കിൽ ഫിറോസിനെ കള്ളക്കേസിൽ കുടുക്കാനുള്ള നിർബന്ധ ബുദ്ധി ആരുടെത് ?
ഇനി വർഷയോട് എനിക്കൊരു ചോദ്യം 
കൈരളി ചാനലിൽ നീ നൽകിയ വാർത്തയിൽ സാജൻ കേച്ചേരി സംസാരിച്ചത് പോലെയാണ് ഫിറോസ് കുന്നംപറമ്പിലും സംസാരിച്ചത് എന്ന് പറഞ്ഞല്ലോ. ആത് ആരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ? 

ഇനി ഈ കേസിൽ ഫിറോസ് കുന്നംപറമ്പിലിനെ കുടുക്കാനും കള്ള വാർത്തകളും പ്രചരണങ്ങളും നടത്താൻ കൂടെ കൂടിയവരും പറയിപ്പിച്ചവരും ആരാണെന്ന് ചോദിക്കുന്നില്ല.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookfiroz kunnamparambil
News Summary - Firoz Kunnamparambil varsha issue -kerala news
Next Story