Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തവനൂരിലെ പ്രിയപ്പെട്ടവരെ, നിങ്ങളുടെ സ്നേഹത്തിനും,ചേർത്ത് പിടിക്കലിനും നന്ദി -ഫിറോസ്​ കുന്നംപറമ്പിൽ
cancel
Homechevron_rightNewschevron_rightKeralachevron_right'തവനൂരിലെ...

'തവനൂരിലെ പ്രിയപ്പെട്ടവരെ, നിങ്ങളുടെ സ്നേഹത്തിനും,ചേർത്ത് പിടിക്കലിനും നന്ദി' -ഫിറോസ്​ കുന്നംപറമ്പിൽ

text_fields
bookmark_border

മലപ്പുറം: തവനൂരിൽ ഇഞ്ചോടിഞ്ച്​ പോരാട്ടത്തിനൊടുവിൽ കെ.ടി ജലീലിനോട്​ അടിയറവ്​ പറഞ്ഞ ഫിറോസ് കുന്നംപറമ്പിൽ ഫേസ്​ബുക്കിൽ പ്രതികരണവുമായി എത്തി. തവനൂരിലെ പ്രിയപ്പെട്ടവരുടെ സ്നേഹത്തിനും ചേർത്ത് പിടിക്കലിനും നന്ദിയറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് എൽ.ഡി.എഫ് തംരം​ഗം ആഞ്ഞ് വീശിയിട്ടും 17000 ൽ കൂടുതൽ വോട്ടിന് ഈസിയായി ജയിച്ച് പോയിരുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ തുച്ഛമായ ലീഡിനാണ് പിടിച്ച് കെട്ടിയതെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു

ഫിറോസ്​ കുന്നംപറമ്പിലി​െൻറ ഫേസ്ബുക്ക് പോസ്റ്റ്​

തവനൂരിലെ എൻറെ പ്രിയപ്പെട്ടവരെ നിങ്ങളുടെ സ്നേഹത്തിനും,ചേർത്ത് പിടിക്കലിനും ഒരായിരം നന്ദി. LDF തരംഗം ആഞ്ഞു വീശിയിട്ടും 17000 ൽ കൂടുതൽ വോട്ടിന് ഈസിയായി ജയിച്ച് പോയിരുന്ന LDF സ്ഥാനാർത്ഥിയെ ഈ തുച്ഛമായ ലീഡിന് പിടിച്ച് കെട്ടിയ എ​െൻറ സഹപ്രവർത്തകർക്ക് ഇതൊരു തോൽവിയല്ല വിജയത്തിൻറെ തുടക്കമാണ് നമ്മൾ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും.

തവനൂരിലെ എൻറെ പ്രിയപ്പെട്ടവരെ

നിങ്ങളുടെ സ്നേഹത്തിനും,ചേർത്ത് പിടിക്കലിനും ഒരായിരം നന്ദി..............

LDF തരംഗം ആഞ്ഞു...

Posted by Firoz Kunnamparambil Palakkad on Sunday, 2 May 2021

യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഫിറോസ് കുന്നംപറമ്പിലിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 2564 വോട്ടി​െൻറ ഭൂരിപക്ഷത്തിലായിരുന്നു ജലീൽ തോൽപ്പിച്ചത്​. വോട്ടെണ്ണലി​െൻറ തുടക്കം മുതൽ ഫിറോസിനായിരുന്നു മേധാവിത്വം. 2011ൽ തവനൂർ മണ്ഡലം രൂപവത്കരിച്ചശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും ജലീൽ ഭൂരിപക്ഷം വർധിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebook postFiroz KunnamparambilThavanurkerala assembly election 2021
News Summary - Firoz Kunnamparambil facebook post after defeat in Thavanur constituency
Next Story