കൊച്ചിയിലെ ബാറിന് മുന്നിൽ വെടിവെപ്പ്; രണ്ടു ജീവനക്കാർക്ക് പരിക്ക്
text_fieldsകൊച്ചി: കൊച്ചിയിലെ ബാറിന് മുന്നിൽ വെടിവെപ്പ്. രണ്ടു ബാർ ജീവനക്കാർക്ക് പരിക്കേറ്റു. കതൃക്കടവ് ഇടശ്ശേരി ബാറിന് മുന്നിലാണ് സംഭവം.
ഇന്നലെ രാത്രി 11ന് ശേഷമായിരുന്നു വെടിവെപ്പ്. ബാറിലേക്ക് കയറുന്ന ഗേറ്റിന് മുന്നിൽവെച്ച് നാലു യുവാക്കൾ തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. ഇതിൽ ഇടപെട്ട ബാങ്ക് മാനേജർക്ക് യുവാക്കളിൽനിന്ന് മർദനമേറ്റു.
ഇതുകണ്ട് രണ്ടു ബാർ ജീവനക്കാരെത്തി സംഘർഷത്തിൽ ഇടപെട്ടു. ഈ സമയത്താണ് അക്രമി സംഘത്തിലെ യുവാക്കളിൽ ഒരാൾ എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്തത്. തുടർന്ന് യുവാക്കൾ കാറിൽ ഇവിടുന്ന് പോകുകയും ചെയ്തു.
സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് അന്വേഷണം തുടരുകയാണ്. യുവാക്കൾ സഞ്ചരിച്ച കാർ തൊടുപുഴ സ്വദേശിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

