പെരുന്നാളിനിടെ പടക്ക ശേഖരത്തിന് തീപിടിച്ച സംഭവം: പൊള്ളലേറ്റ വിദ്യാർഥി മരിച്ചു
text_fieldsഅങ്കമാലി: കറുകുറ്റി അസീസി നഗര്‍ കപ്പേള തിരുന്നാള്‍ ആഘോഷത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിയും മരിച്ചു. എടക്കുന്ന് നൈപുണ്യ ഹൈസ്കൂള്‍ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥി കറുകുറ്റി അസീസി നഗര്‍ പറോക്കാരന്‍ വീട്ടില്‍ ബിജുവിന്‍െറ മകന്‍ ജോയലാണ് (13) മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.
അപകടത്തില്‍ കറുകുറ്റി റെയില്‍വെ സ്റ്റേഷന്‍ കവലയിലെ സി.ഐ.ടി.യു ചുമട്ട് തൊഴിലാളി അസീസി നഗര്‍ മുല്ലപ്പറമ്പന്‍ വീട്ടില്‍ സാജുവിന്‍െറ മകന്‍ സൈമണ്‍(24) സംഭവസ്ഥലത്ത് മരിച്ചു. അപകടത്തില്‍ അസീസി നഗര്‍ സ്വദേശികളായ പൈനാടത്ത് വീട്ടില്‍ ജയിംസിന്‍െറ മകന്‍ ജസ്റ്റിന്‍ (13), പറോക്കാരന്‍ വീട്ടില്‍ ജോസിന്‍െറ മകന്‍ ജെസിന്‍ (30), പറമ്പി വീട്ടില്‍ പൗലോസിന്‍െറ മകന്‍ നെല്‍ജോ (32) എന്നിവര്‍ക്കും സാരമായി പൊള്ളലേറ്റു. ഇവരില്‍ ജസ്റ്റിന്‍ പാലാരിവട്ടം മെഡിക്കല്‍ സെന്‍ററിലും, ജസിനും, നെല്‍ജോയും അങ്കമാലി എല്‍.എഫ് ആശുപത്രിയിലും ചികിത്സയിലാണ്.
ഇക്കഴിഞ്ഞ 15ന് രാത്രി 8.30ഓടെയായിരുന്നു അപകടം. കപ്പേളയില്‍ പ്രദക്ഷിണം എത്തിയ ശേഷം ഈര്‍ക്കിള്‍ പടക്കം കത്തിച്ച് ആഘോഷിക്കുന്നതിനിടെ ആര്‍ട്സ് ക്ളബ്ബില്‍ സൂക്ഷിച്ചിരുന്ന വന്‍ പടക്കശേഖരത്തില്‍ തീ തെറിച്ചായിരുന്നു അപകടം. സൈമണ്‍ ക്ളബിനകത്ത് പടക്കം എടുത്ത് കൊടുക്കുന്ന ജോലിയിലും, മറ്റുള്ളവര്‍ ക്ളബിന്‍െറ വരാന്തയില്‍ പടക്കം കൈമാറുകയുമായിരുന്നു. പാലാരിവട്ടത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജോയല്‍ ചൊവ്വഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. സംസ്കാരം നടത്തി.
അമ്മ: ഷിജി. സഹോദരന്‍: ജ്യോസ്വ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
