Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരുന്നാളിനിടെ...

പെരുന്നാളിനിടെ പടക്കശേഖരം കത്തി; ഒരു മരണം

text_fields
bookmark_border
പെരുന്നാളിനിടെ പടക്കശേഖരം കത്തി; ഒരു മരണം
cancel

അങ്കമാലി: കപ്പേള ​െപരുന്നാളാഘോഷത്തി​​​െൻറ കരിമരുന്ന് പ്രയോഗത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ സ്ഫോടനത്തില്‍ ചുമട്ടുതൊഴിലാളിയായ യുവാവ് മരിച്ചു. വിദ്യാര്‍ഥികളടക്കം പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ നാലുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പടക്കം സൂക്ഷിച്ചിരുന്ന മുറിയിലും സമീപത്തും നിലയുറപ്പിച്ചവരാണ് അപകടത്തിനിരയായത്. 

അങ്കമാലി കറുകുറ്റി മാമ്പ്ര സ​​െൻറ്​ ജോസഫ്​സ് പള്ളിയുടെ കീഴിലെ അസീസി നഗര്‍ കപ്പേള പള്ളിയില്‍ ഞായറാഴ്ച രാത്രി 8.30ഒാടെയായിരുന്നു സംഭവം. കറുകുറ്റി റെയില്‍വേ കവലയിലെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളി മാമ്പ്ര മുല്ലപ്പറമ്പന്‍ വീട്ടില്‍ സാജുവി​​​െൻറ മകന്‍ സൈമണാണ്​(24)​ മരിച്ചത്. അസീസി നഗര്‍ സ്വദേശികളായ പൈനാടത്ത് ജസ്​റ്റിന്‍ ജയിംസ് (13), പറോക്കാരന്‍ ജോയല്‍ ബിജു(13), പറമ്പി വീട്ടില്‍ നെല്‍ജോ പൗലോസ് (32), പറോക്കാരന്‍ ജെഫിന്‍ ജോസ്(30) എന്നിവര്‍ക്കാണ് ഗുരുതര പൊള്ളലേറ്റത്. ജയിംസ്, ജോയല്‍ എന്നിവർ പാലാരിവട്ടം മെഡിക്കല്‍ സ​​െൻറര്‍ ആശുപത്രിയിലും നെല്‍ജോ, ജെഫിന്‍ എന്നിവർ അങ്കമാലി എല്‍.എഫ് ആശുപത്രിയിലും ചികിത്സയിലാണ്​. 50 ശതമാനത്തിലധികം പൊള്ളലേറ്റ ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.  

ജസ്​റ്റിന്‍ അങ്കമാലി ഡി പോള്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെയും ജോയല്‍ എടക്കുന്ന് നൈപുണ്യ ഹൈസ്കൂളിലെയും വിദ്യാര്‍ഥികളാണ്. ഞായറാഴ്ച സന്ധ്യയോടെ നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമടക്കം അണിനിരന്ന പ്രദക്ഷിണം പള്ളിയി​െലത്തിയശേഷമാണ് ഈര്‍ക്കിൽ പടക്കം ഉപയോഗിച്ച് കരിമരുന്ന് പ്രയോഗം ആരംഭിച്ചത്. പള്ളിയില്‍നിന്ന് 50 മീറ്ററോളം അകലെയുള്ള അസീസി ക്ലബിലായിരുന്നു വന്‍ പടക്കശേഖരം സൂക്ഷിച്ചിരുന്നത്. കത്തിക്കാനായി  സൈമണാണ്​ മുറിയില്‍നിന്ന്​ പടക്കം എടുത്ത്  കൊടുത്തിരുന്നത്. പടക്കം കൈമാറുന്നവരായിരുന്നു പൊള്ളലേറ്റവർ. 

പ്രദക്ഷിണ വഴിയിലിട്ട് നിരനിരയായി കത്തിച്ചുകൊണ്ടിരുന്ന പടക്കം അബദ്ധവശാല്‍ തെന്നിത്തെറിച്ച് പടക്കശേഖരത്തില്‍ വീണാണ്​ സ്ഫോടനമുണ്ടായത്​. അഗ്​നിഗോളംപോലെ കത്തിയുയര്‍ന്ന പടക്കശേഖരത്തിനുള്ളില്‍ അകപ്പെട്ട സൈമണിനെയും മറ്റുള്ളവരെയും  നാട്ടുകാര്‍ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. ശരീരമാസകലം ഗുരുതര പൊള്ളലേറ്റ് അവശനിലയിലായ സൈമണിനെ അങ്കമാലി എല്‍.എഫ് ആശുപത്രിയി​െലത്തിച്ചെങ്കിലും മരിച്ചു. സ്ഫോടനത്തി​​​െൻറ ആഘാതത്തില്‍ പടക്കം ശേഖരിച്ച കെട്ടിടം പൂര്‍ണമായി തകര്‍ന്നു. നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ഫലം കാണാതെവന്നതോടെ അങ്കമാലിയില്‍നിന്ന് രണ്ട് യൂനിറ്റ് അഗ്​നിശമനസേന എത്തിയാണ് തീയണച്ചത്. 

ഇടുങ്ങിയ മുറിയില്‍ അമിതമായ തോതില്‍ അലക്ഷ്യമായി പടക്കം ശേഖരിച്ചതിനൊപ്പം പടക്കം കത്തിക്കുന്നതില്‍ വന്ന പാളിച്ചയുമാണ് അപകടത്തിന് വഴിയൊരുക്കിയതെന്നാണ് പ്രാഥമിക നിഗമനം. റൂറല്‍ എസ്.പി എ.വി. ജോര്‍ജ്, ഡിവൈ.എസ്.പി കെ.ബി. പ്രഫുല്ലചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും സ്ഥല​െത്തത്തി. സൈമ​ണി​​െൻറ മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ അങ്കമാലി താലൂക്ക്​ ആശുപത്രിയില്‍ പോസ്​റ്റ്​മോര്‍ട്ടത്തിനുശേഷം കറുകുറ്റി ക്രിസ്തുരാജാശ്രമ ഇടവക ദേവാലയ​ െസമിത്തേരിയിൽ സംസ്കരിച്ചു. അവിവാഹിതനാണ്. മാതാവ്​: മോളി. സഹോദരി: മോന്‍സി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsfirework disasterkarukutty
News Summary - firework disaster in karukutty- kerala news
Next Story