Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിണർ...

കിണർ വൃത്തിയാക്കുന്നതിനിടെ പരിക്കേറ്റ്​ കി​ണ​റ്റി​ല്‍ കു​ടു​ങ്ങി​യയാ​ളെ അ​ഗ്‌​നി​ശ​മ​ന സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

text_fields
bookmark_border
fire fighters rescued man from well
cancel
camera_alt

വൃത്തിയാക്കാനിറങ്ങി കിണറിൽ കുടുങ്ങിപ്പോയ ആലുന്തറ സ്വദേശി സുമേഷിനെ അഗ്‌നിശമന സേനാംഗങ്ങള്‍ പുറത്തെത്തിച്ചപ്പോൾ

വെ​ഞ്ഞാ​റ​മൂ​ട്: കി​ണ​റ്റി​ല്‍ കു​ടു​ങ്ങി​യ ആ​ളെ അ​ഗ്‌​നി​ശ​മ​ന സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ആ​ലു​ന്ത​റ നാ​ഗ​രു​വി​ള വി​ട്ടി​ല്‍ സു​മേ​ഷ്(48) ആ​ണ് കി​ണ​റ്റി​ല്‍ കു​ടു​ങ്ങി​പ്പോ​യ​ത്.

ആ​ലു​ന്ത​റ ത​ന്നെ​യു​ള്ള ഒ​രു സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ കി​ണ​ര്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ കോ​രി മു​ക​ളി​ലേ​ക്ക് തൊ​ട്ടി​യി​ലാ​ക്കി ക​യ​റ്റി​വി​ട്ട മ​ണ്ണും ച​ളി​യും ക​പ്പി കെ​ട്ടി​യി​രു​ന്ന ഇ​രു​മ്പ് പൈ​പ്പ് പൊ​ട്ടി കി​ണ​റ്റി​നു​ള്ളി​ലേ​ക്ക് ത​ന്നെ വീ​ഴു​ക​യും സു​മേ​ഷി​െൻറ ദേ​ഹ​ത്ത് വീ​ണ് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ക​ര​ക്ക് ക​യ​റാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​മു​ണ്ടാ​വു​ക​യും വീ​ട്ടു​കാ​ര്‍ വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്‌​നി​ശ​മ​ന സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു.

തു​ട​ര്‍ന്ന് അ​ഗ്‌​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ള്‍ എ​ത്തി സു​മേ​ഷി​നെ ക​ര​ക്ക് ക​യ​റ്റി സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​കയായിരുന്നു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 5.30 നാ​യി​രു​ന്നു സം​ഭ​വം.

അ​സി​സ്​​റ്റ​ൻ​റ്​് സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍മാ​രാ​യ എ. ​ന​സീ​ര്‍, ജെ. ​രാ​ജേ​ന്ദ്ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ര്‍ ആ​ൻ​ഡ്​​ ​െറ​സ്‌​ക്യൂ ഓ​ഫി​സ​ര്‍മാ​രാ​യ ബി​ജേ​ഷ്, ര​ഞ്ജി​ത്, അ​ബ്ബാ​സി, സ​നി​ല്‍ കു​മാ​ര്‍, അ​രു​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ര​ക്ഷാ പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Firefightersman trapped in well
News Summary - Firefighters rescued a man trapped in a well
Next Story