പ്രളയകാലത്തും കോവിഡ് കാലത്തും ശ്രദ്ധേയമായ രക്ഷാപ്രവർത്തനം നടത്തിയ ഫയർഫോഴ്സ് ജീവനക്കാരൻ അപകടത്തിൽ മരിച്ചു
text_fieldsതിരുവല്ല : 2018 ലെ പ്രളയകാലത്ത് രാപകൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു തിരുവല്ല ഫയർ ഫോഴ്സിലെ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ വാഹന അപകടത്തിൽ മരിച്ചു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനു സമീപം ഉണ്ടായ അപകടത്തിൽ മൈനാഗപ്പളളി കോട്ടക്കുഴി തെക്കേതിൽ വീട്ടിൽ വി.വിനീത് (34) ആണ് മരിച്ചത്.
ജോലി സ്ഥലമായ തിരുവല്ലയിലേക്ക് സ്കൂട്ടറിൽ വരവേ എതിർ ദിശയിൽ നിന്നും മീൻ കയറ്റി വന്ന മിനിലോറി ഇടിക്കുകയായിരുന്നു.
കഴിഞ്ഞ 6 വർഷമായി തിരുവല്ല നിലയത്തിലെ ജോലി ചെയ്യവേ നിരവധി രക്ഷാപ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം വിനീത് കാഴ്ചവെച്ചിരുന്നു. കോവിഡ് കാലത്തും നിരവധി കേന്ദ്രങ്ങളിലും വീടുകളിലും ജീവൻ രക്ഷാമരുന്നുകൾ എത്തിക്കുന്നതിന് സജീവമായി പ്രവർത്തിച്ചിരുന്നു.
മൈനാഗപ്പളളി കോട്ടക്കുഴി തെക്കേതിൽ വിദ്യാധരൻ്റേയും ഓമനയുടേയും മകനാണ്. ഭാര്യ അശ്വതി : മകൾ : ദേവശ്രീ (6) . സംസ്കാരം വീട്ടുവളപ്പിൽ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

