Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരുന്തല്ലൂരിൽ...

പെരുന്തല്ലൂരിൽ തീപിടുത്തം രണ്ട് കടകൾ കത്തി നശിച്ചു

text_fields
bookmark_border
പെരുന്തല്ലൂരിൽ തീപിടുത്തം രണ്ട് കടകൾ കത്തി നശിച്ചു
cancel

ചമ്രവട്ടം: പെരുന്തല്ലൂർ റോഡിൽ ഉണ്ടായ തീപിടുത്തത്തിൽ സ്പ്രെ പെയിൻറ്​ കടയും ആക്രിക്കടയും കത്തിനശിച്ചു. ബുധനാഴ ്ച രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. അപകടത്തിൽ കടകൾ പൂർണമായും കത്തിയമർന്നു.

സ്‌പ്രേ പെയിൻറ്​ കടയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. അപകടമുണ്ടായ കട നടത്തുന്നത് തമിഴ്‌നാട് സ്വദേശികളാണ്. രണ്ട് കടകളിൽ നിന്നുമായി രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല.

തിരൂരിൽ നിന്നും പൊന്നാനിയിൽ നിന്നും എത്തിയ അ​ഗ്നിശമന സേനയുടെ മൂന്ന് യൂനിറ്റുകൾ ചേർന്ന് ഒന്നര മണിക്കൂറോളം പ്രയത്നിച്ചാണ് തീയണച്ചത്. അനധികൃതമായാണ് കടകൾ പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firekerala newsmalayalam newsscrap shopperunthalloorMalappuram News
News Summary - fire at scrap shop of perunthalloor malappuram -kerala news
Next Story