Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗോഡൗണും...

ഗോഡൗണും ചരക്കുലോറിയും കത്തിനശിച്ചു; ആളപായമില്ല

text_fields
bookmark_border
ഗോഡൗണും ചരക്കുലോറിയും കത്തിനശിച്ചു; ആളപായമില്ല
cancel

പയ്യോളി: അയനിക്കാട്​ കൊളാവിപ്പാലത്ത്​ പ്രവർത്തിക്കുന്ന റോളക്​സ്​ അൽഫ ഒായിൽ മില്ലിൽ വൻ അഗ്​നിബാധ. ഗോഡൗണും ചരക്കുലോറിയും കത്തിനശിച്ചു. ഞായറാഴ്​ച പുലർച്ചെ അഞ്ചു മണിയോടെയാണ്​ സംഭവം. അരക്കോടിയിലേറെ രൂപയുടെ നഷ്​ടം സംഭവിച്ചതായി കണക്കാക്കുന്നു. ഞായറാഴ്​ച പുലർച്ചെ സമീപത്തെ താമസക്കാരാണ്​ മില്ലിൽനിന്ന്​ തീയും പുകയും ഉയരുന്നത്​ കണ്ടത്​. നിമിഷങ്ങൾക്കകം തീ പടർന്ന്​ ആളിക്കത്തുകയായിരുന്നു. വിവരമറിഞ്ഞ്​ വടകരയിൽനിന്ന്​ ഫയർഫോഴ്​സ്​ യൂനിറ്റ്​ എത്തി വെള്ളം പമ്പ്​ ചെയ്​തെങ്കിലും തീ നിയന്ത്രണ വിധേയമായില്ല. തുടർന്ന്​  ജില്ലയിലെ ഒമ്പത്​ ഫയർഫോഴ്​സ്​ യൂനിറ്റുകളിൽനിന്നായി 16 വാഹനങ്ങളെത്തിയാണ്​​ രാവിലെ എട്ടു​ മണിയോടെ തീ നിയ​ന്ത്രണവിധേയമാക്കിയത്​. ഷോർട്ട്​ സർക്യൂട്ടാണ്​ തീപിടിത്തത്തിന്​ കാരണമെന്നാണ്​ പ്രാഥമിക നിഗമനം.

ഞായറാഴ്​ച പുലർച്ചെ മൂന്നു​ വരെ മിൽ പ്രവർത്തിച്ചതായി പറയുന്നു. പണികഴിഞ്ഞ്​ തൊഴിലാളികൾ ഉറങ്ങാൻ പോയി മണിക്കൂറുകൾക്കകമാണ്​ തീപിടിച്ചത്​. ഒായിലും കൊപ്രയും ലോഡ്​ ചെയ്​തശേഷം ലോറി ഗോഡൗണിനു​ സമീപത്ത്​ നിർത്തിയിട്ടതായിരുന്നു. ഞായറാഴ്​ച രാവിലെ ഒായിലുമായി സംസ്​ഥാനത്തിനു പുറത്തേക്ക്​​ പുറപ്പെടാനിരുന്നതായിരുന്നു ലോറി. ഗൾഫ്​ നാടുകളിലേക്കും മറ്റു സംസ്​ഥാനങ്ങള​ിലേക്കും ഇവിടെനിന്ന്​ വെളിച്ചെണ്ണ കയറ്റുമതി ചെയ്യുന്നതായി പറയുന്നു. തീപിടിച്ച വാർത്തയറിഞ്ഞതോടെ നൂറുകണക്കിനാളുകൾ കൊളാവിപ്പാലത്തെത്തി രക്ഷാപ്രവർത്തനത്തിലേ​ർപ്പെട്ടു. പയ്യോളി പൊലീസും സ്​ഥിഗതികൾ നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fire Break
News Summary - fire problem in vadakara
Next Story