അങ്ങാടിപ്പുറത്ത് ഇരുചക്ര വാഹന ഷോറൂമിൽ വൻ അഗ്നിബാധ
text_fieldsപെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് ഇരുചക്ര വാഹന ഷോറൂമിൽ വൻ അഗ്നിബാധ. വ്യാഴാഴ്ച രാവിലെ 6.15നാണ് ഷോറൂമിെൻറ ഇരുനില കെട്ടിടത്തിന് തീപിടിച്ചത്.ദേശീയപാതയിൽ ഒാരാടംപാലത്തിനടുത്ത എ.എം ഹോണ്ട ഷോറൂമും അതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സര്‍വിസ് സെൻററും ഉള്‍പ്പെട്ട കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിലെ ജനറേറ്റര്‍ സ്ഥിതിചെയ്യുന്ന ഭാഗത്തുനിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സര്‍വിസിന് കൊണ്ടുവന്ന 17 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. പ്രദർശനത്തിന് വെച്ച ഏതാനും വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. മുകളിലെ നിലയിലായിരുന്നു പുതിയ വാഹനങ്ങള്‍ പ്രദർശിപ്പിച്ചിരുന്നത്. തീപടർന്ന് തുടങ്ങിയതോടെ പ്രദർശനത്തിന് വെച്ച വാഹനങ്ങള്‍ നാട്ടുകാരടക്കമുള്ളവർ അവിടെനിന്ന് മാറ്റുകയായിരുന്നു.
കെട്ടിടത്തിെൻറ ഫാബ്രിക്കേഷന് തീപിടിച്ചതാണ് കറുത്ത പുകയും തീനാളങ്ങളും ശക്തമായി ഉയരാൻ കാരണമായത്. കമ്പ്യൂട്ടറുകളടക്കമുള്ള ഒാഫിസ് സംവിധാനം കത്തിനശിച്ചു. വിവരമറിഞ്ഞ് പെരിന്തൽമണ്ണ അഗ്നിശമന സേനയുടെ മൂന്ന് യൂനിറ്റ് എത്തി തീയണക്കാനുള്ള ശ്രമം ആരംഭിച്ചു. നാട്ടുകാരും ഒപ്പംകൂടി. പിന്നീട് മലപ്പുറം, മഞ്ചേരി, മണ്ണാർക്കാട് എന്നിവിടങ്ങളിൽനിന്ന് അഗ്നിശമന വിഭാഗത്തിെൻറ ഒാരോ യൂനിറ്റും എത്തി. 9.30ഒാടെയാണ് തീ പൂർണമായി അണച്ചത്. നഷ്ടം കണക്കാക്കിവരുന്നു.
തീ കൂടുതൽ പടരാതിരുന്നത് കൂട്ടായ പരിശ്രമത്തിൽ
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് ഇരുചക്ര വാഹന ഷോറൂമിലുണ്ടായ അഗ്നിബാധ സമീപ കെട്ടിടങ്ങളിലേക്കും മറ്റും പടരുന്നത് തടയാൻ കഴിഞ്ഞത് നാട്ടുകാരുടെയും 40ഒാളം വരുന്ന അഗ്നിശമന സേനാവിഭാഗത്തിെൻറയും കഠിനപരിശ്രമത്താൽ. രാവിലെ ഷോറൂമിെൻറ ഉള്ളിൽനിന്ന് കറുത്തപുകയും അഗ്നിനാളങ്ങളും ഉയരുന്നത് ശ്രദ്ധയിൽപെട്ട പ്രദേശത്തുകാർ വിവരം നൽകിയതിെൻറ അടിസ്ഥാനത്തിൽ ആറരയോടെ സ്റ്റേഷൻ ഒാഫിസർ എൽ. സുഗുണെൻറ നേതൃത്വത്തിൽ പെരിന്തൽമണ്ണയിലെ അഗ്നിശമന വിഭാഗം സ്ഥലത്തെത്തി.
ഇവർ നൽകിയ വിവരത്തെുടർന്ന് മലപ്പുറം അസിസ്റ്റൻറ് സ്റ്റേഷൻ ഒാഫിസർ ബാബുരാജിെൻറ നേതൃത്വത്തിലും മഞ്ചേരിയിൽനിന്ന് അബ്ദുൽ കരീമിെൻറ നേതൃത്വത്തിലും മണ്ണാർക്കാട്ടുനിന്ന് നാസറിെൻറ നേതൃത്വത്തിലുമുള്ള അഗ്നിശമന യൂനിറ്റുകളും എത്തി രണ്ട് മണിക്കൂർ നീണ്ട കഠിന പ്രയത്നത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പെരിന്തൽമണ്ണ ഫയർസ്റ്റേഷനിെല മുഹമ്മദലി, രമേശ്, ഗിരീഷ്, മുരളീധരൻ, സുരേന്ദ്രൻ, ടോമിതോമസ്, മോഹനൻ, അഭിലാഷ് എന്നിവർ തീ അണക്കുന്നതിന് നേതൃത്വം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
