Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2017 6:34 PM IST Updated On
date_range 23 Sept 2017 5:37 AM ISTകോഴിക്കോട് കലക്ടറേറ്റിൽ തീപിടിത്തം; ഫയലുകൾ നശിച്ചു
text_fieldsbookmark_border
camera_alt???????? ??? ???????? ?? ??????? ???????????
കോഴിക്കോട്: കലക്ടറേറ്റിൽ തീപിടിത്തം. വെള്ളിയാഴ്ച ഉച്ചക്ക് 2.40ഒാടെയാണ് ഇ^ബ്ലോക്കിൽ രണ്ടാം നിലയിൽ തപാൽ വകുപ്പിനോടു ചേർന്ന ഡൈനിങ് ഹാളിൽ ജീവനക്കാർ തീയും പുകയും കണ്ടത്. നിരവധി ഫയലുകൾ കത്തിനശിച്ചിട്ടുണ്ട്. തീപിടിത്തം നടക്കുേമ്പാൾ വളരെ കുറച്ചു പേർ മാത്രമാണ് ഹാളിലുണ്ടായിരുന്നത്.
ഡൈനിങ് ഹാൾ സ്ഥിതിചെയ്യുന്ന നിലയൊന്നാകെ കനത്ത പുകനിറഞ്ഞു. ശ്വാസം മുട്ടലും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തെ ഒാഫിസുകളിൽനിന്ന് ജീവനക്കാർ വെളിയിലിറങ്ങി. വെള്ളിമാടുകുന്നിൽനിന്നും ബീച്ചിൽനിന്നുമായി ഫയർ ഒാഫിസർ ജോമിയുടെ നേതൃത്വത്തിൽ ഫയർഫോഴ്സിെൻറ അഞ്ചു യൂനിറ്റുകൾ സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.
ജീവനക്കാരും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. തീപിടിത്തത്തിനു പിന്നിൽ ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടാകാമെന്നാണ് ഫയർഫോഴ്സ് നിഗമനം. എന്നാൽ, സ്വിച്ച് ബോർഡുകൾക്കൊന്നും കേടുപാടും മറ്റും ഇല്ലാത്തതിനാൽ ഇൗ സംശയം കെ.എസ്.ഇ.ബി അധികൃതർ തള്ളി. ഷോർട്ട് സർക്യൂട്ടാണാ അതോ മറ്റു കാരണങ്ങളാണോ എന്നതിനെക്കുറിച്ച് ശാസ്ത്രീയ പരിശോധനക്കുശേഷം മാത്രമേ പറയാൻ കഴിയൂവെന്ന് ജില്ല ദുരന്ത നിവാരണ സമിതി ഡെപ്യൂട്ടി കലക്ടർ പി.പി. കൃഷ്ണൻകുട്ടി പറഞ്ഞു. ഇക്കഴിഞ്ഞ നിയമസഭ ഇലക്ഷനുമായി ബന്ധപ്പെട്ട രേഖകൾ കത്തിനശിച്ചിട്ടുണ്ട്. കസേരകൾ, പഴയ ൈടപ്റൈറ്റർ, ഫോേട്ടാകോപ്പി ഉപകരണങ്ങളും കത്തിനശിച്ചവയിൽ ഉൾപ്പെടും. മറ്റു രേഖകൾ ഉണ്ടോ എന്ന കാര്യം കൂടുതൽ പരിശോധനക്കുശേഷം മാത്രമേ പറയാനാവൂവെന്ന് കലക്ടറേറ്റ് അധികൃതർ അറിയിച്ചു. കൺട്രോൾ റൂം പൊലീസും നടക്കാവ് പൊലീസും രംഗത്തെത്തി. സംഭവസ്ഥലം പൊലീസ് ബ്ലോക്ക് ചെയ്തു. നടക്കാവ് പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. അതിനിടെ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പൊതുമരാമത്ത് ഉേദ്യാഗസ്ഥരും കെട്ടിടത്തിലെ വൈദ്യുതി വിതരണ സംവിധാനങ്ങളും മറ്റും പരിശോധിച്ചു.
ഒരുവിധ സുരക്ഷ സംവിധാനവുമില്ല; എന്തും സംഭവിക്കാം
കോഴിക്കോട്: ഭാഗ്യവും ജീവനക്കാരുടെയും ഫയർഫോഴ്സിെൻറയും തക്കസമയത്തെ ഇടപെടലുമാണ് തീപിടിത്തത്തിൽനിന്ന് കലക്ടറേറ്റിനെ രക്ഷിച്ചത്. ഒരുവിധ സുരക്ഷ സംവിധാനവുമില്ലാത്ത ഇവിടത്തെ ഒാഫിസുകളിൽ എന്ത് അത്യാഹിതവും സംഭവിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. തീപിടിത്തം അടുത്ത മുറികളിലേക്ക് പടർന്നിരുന്നെങ്കിൽ ചിത്രം മറ്റൊന്നാേയനെ. കലക്ടറേറ്റിലെയും സിവിൽ സ്റ്റേഷനിലെയും ഭൂരിപക്ഷം ഒാഫിസുകളിലും അഗ്നിശമന ഉപകരണങ്ങളും മറ്റുമില്ല. തീപിടിത്ത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള പരിശീലനവും ആർക്കും ലഭിച്ചിട്ടില്ല. പുതിയ കെട്ടിടങ്ങൾക്ക് പെർമിറ്റ് കിട്ടണമെങ്കിൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്ന് നിയമമുണ്ടെങ്കിലും അവയില്ലാതെ ഇഷ്ടംപോലെ ഒാഫിസുകൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത് കാണാം. അതു കൂടാതെ ഇൻഡക്ഷൻ കുക്കറും വാട്ടർ ഹീറ്ററുമെല്ലാം ഒാഫിസുകളിലും ഹാളുകളിലും ജീവനക്കാർ ചായ ഉണ്ടാക്കാനും വെള്ളം തിളപ്പിക്കാനും മറ്റും ഉപയോഗിച്ചുവരുന്നുണ്ട്. അതു കൃത്യസമയത്ത് ഒാഫ് ചെയ്യാനോ നിയന്ത്രിക്കാനോ ഒരു സംവിധാനവുമില്ല. ഇത്തരം ഉപകരണങ്ങളിൽനിന്നും ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യതയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story