Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരേഖകളെല്ലാം സുരക്ഷിതം, ...

രേഖകളെല്ലാം സുരക്ഷിതം, തീ പിടിച്ചത് ഗസ്റ്റ് ഹൗസ് റൂം ബുക്കിംഗിന്റെ ഫയലുകളെന്ന് അഡീഷണൽ സെക്രട്ടറി

text_fields
bookmark_border
രേഖകളെല്ലാം സുരക്ഷിതം, തീ പിടിച്ചത് ഗസ്റ്റ് ഹൗസ് റൂം ബുക്കിംഗിന്റെ ഫയലുകളെന്ന് അഡീഷണൽ സെക്രട്ടറി
cancel

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ സുപ്രധാന രേഖകളെല്ലാം സുരക്ഷിതമാണെന്ന് പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി പി. ഹണി.

ജീവനക്കാരന് കോവിഡ് ബാധിച്ചതിനാല്‍ മറ്റ് ഉദ്യോഗസ്ഥരെല്ലാം ക്വാറൻറീനിലായിരുന്നു. രണ്ട് ഉദ്യോഗസ്ഥരാണ് ഓഫിസില്‍ ഉണ്ടായിരുന്നത്. ഗസ്റ്റ് ഹൗസ് റൂം ബുക്കിംഗിന്റെ ഫയലുകളാണ് കത്തിയത്. എന്നാൽ അവയൊന്നും പൂര്‍ണമായി നശിച്ചിട്ടില്ലെന്നും ഹണി പറഞ്ഞു. നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അഴിമതികള്‍ക്കെതിരെയുള്ള തെളിവുകള്‍ നശിപ്പിച്ച് കളയാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

Show Full Article
TAGS:secretariat fire secretariat kerala 
Next Story