Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2023 10:38 AM IST Updated On
date_range 5 Aug 2023 10:38 AM ISTമട്ടാഞ്ചേരിയിൽ തീപിടിത്തം: പഴക്കടകളും ഓട്ടോയും കത്തിനശിച്ചു; അഞ്ച് ലക്ഷം രൂപയുടെ പഴവർഗങ്ങൾ നശിച്ചു
text_fieldsbookmark_border
മട്ടാഞ്ചേരി: മട്ടാഞ്ചേരി പാലസ് റോഡിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ രണ്ട് പഴക്കടകളും സമീപത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയും കത്തിനശിച്ചു. നൗഷാദ് ,ഫിറോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളും മഹീന്ദ്രൻ എന്നയാളുടെ ഓട്ടോറിക്ഷയുമാണ് അഗ്നിക്കിരയായത്.
ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. അഗ്നി രക്ഷാ സേനയുടെ 3 യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. അഞ്ചു ലക്ഷത്തോളം വിലവരുന്ന ഫ്രൂട്ട്സ് ഇനങ്ങൾ കത്തിനശിച്ചതായാണ് വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

