Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെരിന്തൽമണ്ണ ഏലംകുളത്ത് ഫർണിച്ചർ കടക്ക് തീപിടിച്ച് വൻ നാശ നഷ്ടം
text_fieldsbookmark_border
മലപ്പുറം: പെരിന്തൽമണ്ണ ഏലംകുളം റെയിൽവെ ഗേറ്റിന് സമീപം ഫർണിച്ചർ ഷോപ്പിന് തീ പിടിച്ച് വൻ നാശനഷ്ടം. ഏലംകുളം റെയിൽവേ ഗേറ്റിന് സമീപത്തെ എസ്.കെ സോഫ വർക്ക്സ് എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്. പരാൻ തൊടി സജീവൻ എന്നയാളുടേതാണ് സ്ഥാപനം. രാവിലെ ഒമ്പത് മണിയോടെ പെരിന്തൽമണ്ണയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു സജീവൻ. ആ സമയത്ത് കടയിൽ തീ പടർന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിൽ നിന്നും അഗ്നിശമനസേനയും സ്ഥലത്തെത്തി. നാട്ടുകാരും അഗ്നിശമന സേനാ അംഗങ്ങളും ചേർന്നാണ് തീയണച്ചത്. കെട്ടിടത്തിനകത്ത് ഉണ്ടായിരുന്ന സോഫകൾ, കിടക്കകൾ,ഫൈബർ കസേരകൾ എന്നിവ കത്തിനശിച്ചു. കെട്ടിടത്തിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്. പത്തു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കരുതുന്നത്. തീ പടരാനുള്ള കാരണം വ്യക്തമല്ല.
Next Story
