പലഹാരം ഉണ്ടാക്കുന്നതിനിടെ ഗ്യാസ് സ്റ്റൗവില്‍ നിന്ന് തീ: കട കത്തിനശിച്ചു
text_fieldsചെറായിയില്‍ ബജിക്കടക്ക് തീപിടിച്ചപ്പോള്‍
വൈപ്പിന്‍: ചെറായി ഗൗരീശ്വരം ബസ് സ്റ്റോപ്പിനു സമീപം ബജിക്കട കത്തിനശിച്ചു. ചെറായി കണ്ണാത്തുശേരി മനോജിെൻറ കടക്കാണ് തീപിടിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ പലഹാരം ഉണ്ടാക്കുന്നതിനിടെ ഗ്യാസ് സ്റ്റൗവില്‍ നിന്നാണ് തീപടര്‍ന്നതെന്ന് കരുതുന്നു. കടയുടെ ടിന്‍ഷീറ്റ് മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു.
തൊട്ടടുത്തുള്ള എസ്.എൻ.ഡി.പി ശാഖ ഓഫിസിെൻറ ജനൽച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. സംസ്ഥാനപാതയിലൂടെ കടന്നുപോകുന്ന കേബിളുകളും കത്തിനശിച്ചു. ഓടിക്കൂടിയ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും മറ്റു കടക്കാരും ചേര്‍ന്ന് തീയണച്ചു. പറവൂരില്‍നിന്ന് അഗ്നിരക്ഷാസേനയും മുനമ്പം പൊലീസും സ്ഥലത്തെത്തി.

