Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

800 അടി താഴ്ചയിൽ വീണ ഡോക്ടർക്ക് അഗ്നിരക്ഷാസേനരക്ഷകരായി

text_fields
bookmark_border
800 അടി താഴ്ചയിൽ വീണ ഡോക്ടർക്ക് അഗ്നിരക്ഷാസേനരക്ഷകരായി
cancel
camera_alt

കാ​ൽ​വ​ഴു​തി താ​ഴ്ച​യി​ലേ​ക്ക് വീ​ണ ഡോ​ക്ട​റെ അ​ഗ്നി​ര​ക്ഷാ​സേ​ന ക​ര​ക്കെ​ത്തി​ക്കു​ന്നു

തൊടുപുഴ: വാഗമണ്ണിൽ വിനോദയാത്രക്കിടെ കാൽ വഴുതി 800 അടി താഴ്ചയിലേക്ക് വീണ ഉത്തർപ്രദേശ് സ്വദേശിയായ ഡോക്ടറെ ഫയർഫോഴ്സ് രക്ഷിച്ചു. ഉത്തർപ്രദേശ് സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഇ.എൻ.ടി സർജൻ ഡോ. സുഖിയ ജയനാണ് (28) അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നോടെയാണ് സംഭവം. സുഖിയ ജയനും നാല് സുഹൃത്തുക്കളും ചേർന്ന് വാഗമണ്ണിൽ വിനോദയാത്രക്കെത്തിയതായിരുന്നു. വാഗമൺ നാച്ചുറൽ ഇൻഫിനിറ്റി പൂളിന് സമീപം നിൽക്കവെ കാൽ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. സുഹൃത്തുക്കൾ പീരുമേട് അഗ്നിരക്ഷ സേന യൂനിറ്റിൽ അറിയിച്ചു.

സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ അതിസാഹസികമായി 800 അടി താഴ്ചയിലേക്ക് ഇറങ്ങി യുവാവിനെ കണ്ടെത്തി. തുടർന്ന് രണ്ട് കിലോമീറ്ററോളം ചുമന്ന് വാഗമൺ ടൗണിലെ റോഡിൽ എത്തിക്കുകയായിരുന്നു. വീഴ്ചയിൽ സുഖിയ ജയന്റെ കാൽപാദത്തിന് ഒടിവ് പറ്റിയിട്ടുണ്ട്. തുടർന്ന് 108 ആംബുലൻസിൽ ഈരാറ്റുപേട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ നവാസിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർമാരായ ആനന്ദ്, രജീഷ്, രാഗേഷ് ലാൽ, അലക്സ് സൈമൺ എന്നിവരടങ്ങിയ സംഘമാണ് ഡോക്ടറെ രക്ഷിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fire Force Rescues Doctor Who Fell 800 Feet Deep
Next Story