Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂന്ന് വയസ്സുകാരന്‍റെ തലയിൽ കലം കുടുങ്ങി; രക്ഷകരായി എയർപോർട്ട് ഫയർഫോഴ്സ്
text_fieldsbookmark_border
കുട്ടിയുെട തലയിൽ നിന്ന് കലം പുറത്തെടുക്കുന്നു
കരിപ്പൂർ: തലയിൽ അലുമിനിയം കലം കുടുങ്ങിയ ബാലന് എയർപോർട്ട് ഫയർഫോഴ്സ് രക്ഷകരായി. കരിപ്പൂർ വിമാനത്താവള പരിസരത്ത് താമസിക്കുന്ന സൈനുദ്ദീെൻറ മകൻ മൂന്ന് വയസ്സുകാരെൻറ തലയിലാണ് കലം കുടുങ്ങിയത്.
മുഖമടക്കം മൂടിയതിനാൽ കുടുംബം പരിഭ്രാന്തരായി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കലം പുറത്തെടുക്കാനായില്ല. തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം കുട്ടിയെ കോഴിക്കോട് വിമാനത്താവളത്തിലെ ഫയർ ഫോഴ്സിെൻറ അടുത്തെത്തിച്ചു. കട്ടിങ്ങ് ഉപകരണങ്ങൾ ഉപയോഗിച്ച് കലം മുറിച്ച് തലയിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

