Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിയുടെ കൈത്തണ്ടയിൽ വിലങ്ങു കുടുങ്ങി; ഫയർഫോഴ്സ് എത്തി മുറിച്ചു നീക്കി

text_fields
bookmark_border
പ്രതിയുടെ കൈത്തണ്ടയിൽ വിലങ്ങു കുടുങ്ങി; ഫയർഫോഴ്സ് എത്തി മുറിച്ചു നീക്കി
cancel

നേമം: ജയിലിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പ് പ്രതിയുടെ കൈത്തണ്ടയിൽ വിലങ്ങു കുടുങ്ങി. തമ്പാനൂരിലെ ചിപ്സ് കടയിൽ അതിക്രമം നടത്തിയ കേസിൽ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളിൽ ഒരാളായ മനോഷിന്റെ (32) ഇടതു കൈയ്യിൽ ബന്ധിച്ച വിലങ്ങാണ് മുറുകിപ്പോയത്.

ഗത്യന്തരമില്ലാതായതോടെ പൊലീസ് ഫയർഫോഴ്സുമായി ബന്ധപ്പെട്ടു. തുടർന്ന് തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫിസിൽ പ്രതിയെ എത്തിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. തിരുവനന്തപുരം ഫയർ സ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫിസർ ഷാഫിയുടെ നേതൃത്വത്തിൽ അരമണിക്കൂറോളം പരിശ്രമിച്ച് കട്ടർ ഉപയോഗിച്ചാണ് വിലങ്ങ് മുറിച്ച് നീക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fire force cut off handcuffs stuck on wrist
Next Story