Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വൈത്തിരിയിൽ വൻ തീപ്പിടിത്തം; രണ്ട് കടകൾ കത്തിനശിച്ചു
text_fieldsbookmark_border
വൈത്തിരി: വയനാട് വൈത്തിരിയിൽ വൻ തീപ്പിടിത്തം. ടൗണിലെ പെയിന്‍റ് കടയായ മേമന ട്രേഡേഴ്സ്, തൊട്ടടുത്ത സ്പെയർ പാർട്സ് കടയായ ഷബീബ ഓട്ടോ സ്പെയർസ് എന്നീ സ്ഥാപനങ്ങളിലാണ് തീപടർന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
കൽപ്പറ്റയിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണക്കുകയാണ്. കടകൾ രണ്ടും പൂർണമായി കത്തിനശിച്ചു. മറ്റു കടകളിലേക്ക് തീ വ്യാപിക്കുന്നത് തടയാനായതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

