നിലമ്പൂർ: ഭാര്യയുടെ ദേഹത്ത് ഡീസലൊഴിച്ച് തീകൊളുത്തിയ പശ്ചിമബംഗാൾ സ്വദേശി അറസ ്റ്റിൽ. ബർദാൻ ജില്ലയിലെ ബദ്വയിലെ ജുഹ്റിൽ ഇസ്ലാമിനെയാണ് (33) നിലമ്പൂർ സി.ഐ കെ.കെ. ഭൂ പേഷ് അറസ്റ്റ് ചെയ്തത്.
പെരുന്നാൾ ദിനമായ ബുധനാഴ്ചയായിരുന്നു സംഭവം. മുക്കട്ടയിലെ വാടകവീട്ടിൽ വൈകുന്നേരം നാലരയോടെയാണ് സംഭവം. പൊള്ളലേറ്റ ബംഗാൾ സ്വദേശി മുഹ്സിന ഹത്തുമിനെ (21) കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജുഹ്റിൽ ഇസ്ലാമിെൻറ രണ്ടാം ഭാര്യയാണ് ഇവർ. വാക്തർക്കത്തിനിടെ ഭാര്യയുടെ ദേഹത്ത് ഡീസലൊഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 50 ശതമാനത്തിലധികം പൊള്ളലേറ്റ മുഹ്സിനയെ കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. 15 മാസം പ്രായമുള്ള ആൺകുട്ടിയുണ്ട്. കുട്ടിയെ നിലമ്പൂരിലെ സ്നേഹാലയത്തിലേക്ക് മാറ്റി. വധശ്രമത്തിനാണ് ജുഹ്റിലിനെതിരെ കേസ്.