നികുതി കുറച്ചിട്ടും വ്യാപാരികൾ പടക്കത്തിന് അധികവില ഇൗടാക്കിയതായി പരാതി
text_fieldsകോഴിക്കോട്: പടക്കത്തിെൻറ നികുതി 10 ശതമാനം കുറഞ്ഞിട്ടും വിഷുവിപണിയിൽ വ്യാപാരികൾ അധികവില ഇൗടാക്കിയെന്ന് പരാതി. ജി.എസ്.ടി നിലവിൽ വന്നതോടെ പടക്കത്തിെൻറ നികുതി 28 ശതമാനത്തിൽനിന്നും 18 ശതമാനമായി കുറച്ചിരുന്നു. എക്സൈസ് ടാക്സ്, അന്തർ സംസ്ഥാന നികുതി, വാറ്റ് എന്നിവ ഉൾപ്പെടെ 28 ശതമാനത്തോളം നികുതിയായിരുന്നു നേരത്തേ പടക്കത്തിന് ഈടാക്കിയിരുന്നത്. ഇപ്പോൾ 18 ശതമാനം ജി.എസ്.ടി മാത്രമാണ് പടക്കത്തിനുള്ളത്. എന്നാൽ, കുറഞ്ഞവിലയുടെ ആനുകൂല്യമൊന്നും ഉപഭോക്താവിന് പടക്കവിപണിയിൽ ലഭിച്ചില്ല. തമിഴ്നാട്ടിലെ ശിവകാശി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നാണ് കേരളത്തിലേക്ക് പടക്കം കൊണ്ടുവരുന്നത്.
മൊത്തവ്യാപാരികളിൽ ചിലർ ജി.എസ്.ടി നിലവിൽ വന്നശേഷം പടക്കവിലയിൽ കുറവ് വരുത്തിയിട്ടുണ്ടെങ്കിലും ചെറുകിട മാർക്കറ്റിൽ വില കൂട്ടിയായിരുന്നു വിറ്റത്. മാർക്കറ്റിൽ കൂടുതൽ ആവശ്യക്കാരുള്ള ഫാൻസി പടക്കങ്ങൾക്കാണ് കാര്യമായി വില ഇത്തവണ ഉയർന്നത്. കുട്ടികളെ കൂടുതലായി ആകർഷിക്കുന്ന മിക്ക ഫാൻസി പടക്കങ്ങളുടെ പാക്കറ്റിലും വിലപോലും രേഖപ്പെടുത്തിയിരുന്നില്ല. താരതമ്യേന അപകട രഹിതമായ ഇത്തരം പടക്കങ്ങൾക്ക് ഇത്തവണ നല്ല വിൽപനയാണ് രേഖപ്പെടുത്തിയത്. ജി.എസ്.ടി നിലവിൽ വന്നശേഷം ഉൽപന്നങ്ങളുടെ പാക്കറ്റിൽ എം.ആർ.പി (ഇൗടാക്കാവുന്ന പരമാവധി വില) രേഖപ്പെടുത്തണമെന്ന് നിർദേശമുണ്ടെങ്കിലും പടക്ക വിപണിയിൽ ഇത് നടപ്പാക്കിയിരുന്നില്ല. മിക്ക പടക്കങ്ങളുടെയും പുറത്ത് വിലയേ അടിച്ചിരുന്നില്ല. രേഖപ്പെടുത്തിയതാകെട്ട യഥാർഥ വിലയുടെ നാലിരട്ടിയൊക്കെയായിരുന്നു. പലയിടങ്ങളിലും ആവശ്യക്കാരുടെ ഡിമാൻഡ് അനുസരിച്ച് പടക്കത്തിന് വില വർധിപ്പിച്ചതായും പരാതിയുയർന്നിരുന്നു. പടക്കത്തിെൻറ വില സംബന്ധിച്ച് ആരും പരാതിയുമായി രംഗത്ത് വരാത്തതും ചെറുകിട കച്ചവടക്കാർക്ക് ഗുണം ചെയ്തു. ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച് പരിശോധനയും നടത്തിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
