Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മേലാറ്റൂരിൽ തുണിക്കടയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം
text_fieldsbookmark_border
മേലാറ്റൂർ: മലപ്പുറം മേലാറ്റൂർ ടൗണിൽ തുണിക്കടയിൽ തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. മണ്ണാർക്കാട് റോഡിലെ പെട്രോൾപമ്പിന് മുൻവശത്തുള്ള ബ്ലൂ ഫോർ എം എന്ന മെൻസ് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച രാവിലെ 6.30നാണ് സംഭവം.
മേലാറ്റൂർ ഏപ്പിക്കാട് സ്വദേശിയായ കെ.കെ. നൗഷാദിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ദിവസങ്ങൾക്ക് മുമ്പാണ് നവീകരിച്ചത്. തീപിടിത്തത്തിൽ വസ്ത്രശാലയുടെ മുകൾനിലയിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. താഴത്തെ നിലയിൽ ഗ്ലാസുകൾ പൊട്ടി. പെരിന്തൽമണ്ണയിൽ നിന്നെത്തിയ അഗ്നിശമന തീയണച്ചതിനാൽ കൂടുതൽ കടകളിലേക്ക് തീപടർന്നില്ല. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

