തൃക്കാക്കരയിൽ കാർ ഷോറൂമിൽ തീപിടിത്തം
text_fieldsതൃക്കാക്കരക്കുസമീപം വള്ളത്തോൾ നഗറിലെ കാർ ഷോറൂമിന് തീ പിടിച്ചപ്പോൾ
കാക്കനാട്: തൃക്കാക്കരക്കുസമീപം കാർ ഷോറൂമിന് തീപിടിച്ചു. സീപോർട്ട്-എയർപോർട്ട് റോഡിൽ വള്ളത്തോൾ നഗറിന് സമീപത്തെ ടാറ്റാ മലയാളം മോട്ടോഴ്സിലാണ് തീപിടിച്ചത്. അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടലിനെത്തുടർന്ന് വൻ ദുരന്തമാണ് ഒഴിവായത്.
വെള്ളിയാഴ്ച ഉച്ചക്ക് 2.15ഓടെയാണ് സംഭവം. ഷോറൂമിനോട് ചേർന്ന പെയിന്‍റിങ് വർക്ക്ഷോപ്പിൽ തീ പിടിക്കുകയായിരുന്നു. പെയിന്‍റ് ആയതിനാൽ വളരെ പെട്ടെന്ന് തീ ആളിക്കത്തുകയും ചെയ്തു.
തൃക്കാക്കര, ഏരൂർ, ഗാന്ധിനഗർ അഗ്നിരക്ഷാ നിലയങ്ങളിലെ മൂന്ന് യൂനിറ്റുകൾ ചേർന്ന് ഒരു മണിക്കൂറോളം സമയമെടുത്താണ് അണച്ചത്.ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. നൂറോളം കാറുകളായിരുന്നു ഷോറൂമിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരു കാർ കത്തിനശിച്ചതായി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

