മുളങ്കാടകം ക്ഷേത്രത്തിൽ തീപിടിത്തം; ചുറ്റമ്പലത്തിന്‍റെ മുൻഭാഗം കത്തിനശിച്ചു
text_fieldsRepresentative Image
കൊല്ലം: മുളങ്കാടകം ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ ചുറ്റമ്പലത്തിന്‍റെ മുൻഭാഗം കത്തിനശിച്ചു. വെളുപ്പിന് നാലുമണിയോടെയാണ് തീപിടിത്തം.
ചുറ്റമ്പലത്തിന് മുകളിൽനിന്ന് തീ ഉയരുന്നത് ശേദീയപാതയിൽ പട്രോളിങ് നടത്തുന്ന പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സിന് വിവരം നൽകി. സമീപവാസികളും നാട്ടുകാരും തീ അണക്കാൻ ശ്രമം തുടരുന്നതിനിടെ ചാമക്കട, കടപ്പാക്കട ഫയർഫോഴ്സ് എത്തി ഏറെ നേരത്തേ പരിശ്രമത്തിനൊടുവിൽ തീ അണച്ചു.
ചുറ്റമ്പലത്തിന്‍റെ മുൻഭാഗം മുഴുവൻ കത്തിനശിച്ചു. ക്ഷേത്രം തടിയിൽ നിർമിച്ചതിനാൽ തീ അതിവേഗം പടർന്നുപിടിക്കുകയായിരുന്നു. ചുറ്റമ്പലത്തിന് മുമ്പിലെ ഗോപുരത്തിൽ സ്ഥാപിച്ചിരുന്ന കെടാവിളക്കിൽ നിന്ന് തീ പടർന്നതാകാമെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

