Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈത്തിരിയിൽ...

വൈത്തിരിയിൽ വർക്​ഷോപ്പിൽ തീപിടിത്തം; മൂന്ന്​ വാഹനങ്ങൾ കത്തിനശിച്ചു - വിഡിയോ

text_fields
bookmark_border
fire
cancel
camera_alt

വൈത്തിരി പന്ത്രണ്ടാം പാലത്തിനടുത്ത്​ വാഹന വർക്​ഷോപ്പിൽ തിങ്കളാഴ്​ചയുണ്ടായ തീപിടിത്തത്തെ തുടർന്ന്​ അഗ്​നിശമന സേന തീയണക്കുന്നു

വൈത്തിരി (വയനാട്​): പന്ത്രണ്ടാം പാലത്തിനടുത്തുള്ള വാഹന വർക്ഷോ​പ്പിലുണ്ടായ തീപിടിത്തത്തിൽ രണ്ട്​ വാഹനങ്ങൾ പൂർണ്ണമായും ഒരെണ്ണം ഭാഗികമായും കത്തിനശിച്ചു. മേപ്പാടി സ്വദേശിയുടെ സ്‌കോർപ്പിയോ കാർ നന്നാക്കുന്നതിനിടെയാണ് തീ പടർന്നത്.

ഈ സമയം വാഹാനത്തിനടിയിലും ജീവനക്കാരുണ്ടായിരുന്നു. ഇവർ തീ കെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തീ തൊട്ടടുത്ത് നിർത്തിയിട്ട ജീവനക്കാരന്‍റെ സ്‌കൂട്ടറിലേക്ക്​ പടർന്നു. സ്​കൂട്ടർ പൂർണമായും കത്തി. അതിന്​ സമീപം നിർത്തിയിട്ട ആൾട്ടോ കാറാണ് ഭാഗികമായി കത്തിനശിച്ചത്. ഈങ്ങാപ്പുഴ സ്വദേശിയുടേതാണ് ഈ കാർ.


വർക്​​ഷോപ്പിലെ ഉപകരണങ്ങളും കത്തിനശിച്ചവയിൽപെടും. സ്​റ്റേഷൻ ഓഫിസർ ടി.പി. ജോമി, ലീഡിങ് ഫയർ ഓഫിസർ രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കൽപറ്റയിൽ നിന്നുള്ള അഗ്നിശമന സേന എത്തിയാണ് തീയണച്ചത്.

എസ്.ഐ ഇൻ ചാർജ്​ കെ. ദേവിയുടെ നേതൃത്വത്തിൽ വൈത്തിരി പൊലീസും സ്ഥലത്തെത്തി. വൈത്തിരി സ്വദേശി സാജു വർഗീസി​േന്‍റതാണ് വർക്ഷോ​പ്പ്​​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireworkshopvythiri
News Summary - Fire at workshop in Vaithiri; Three vehicles set on fire
Next Story