പാലക്കാട്: പാലക്കാട് പുതുപ്പള്ളിത്തെരുവിൽ മൂന്ന് നില ഫ്ലാറ്റിൽ തീപിടിത്തം. ഞായറാഴ്ച രാത്രി 9.45നാണ് പുതുപ്പള്ളി തുരുത്തിലെ പൂളക്കാടുള്ള ഫ്ലാറ്റിൽ തീപടർന്നത്. ആറ് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
നാട്ടുകാരുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. പുക ഉയരുന്നതുകണ്ട് ആളുകൾ ഇറങ്ങിയോടി. ബാക്കി ഉള്ളവരെ നഗരസഭ കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് ഒഴിപ്പിച്ചു. വൈദ്യുതി ലൈനിലുണ്ടായ ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
കെ.എസ്.ഇ.ബി അധികൃതരെ വിവരം അറിയിച്ച് വൈദ്യുതി ബന്ധം വിഛേദിച്ചു. നിരവധി വൈദ്യുത ഉപകരണങ്ങളും വീട്ടുപകരണങ്ങളും കത്തിനശിച്ചു.