Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുളിക്കീഴ് ബീവറേജസ്...

പുളിക്കീഴ് ബീവറേജസ് ഗോഡൗണിലെ തീപ്പിടിത്തം; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി, ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കും

text_fields
bookmark_border
mb rajesh 687678
cancel

തിരുവല്ല: പുളിക്കീഴ് ബീവറേജസ് ഗോഡൗണും ഔട്ട്ലറ്റും കത്തിനശിച്ചത് അപ്രതീക്ഷിതവും ഗൗരവവുമായ സംഭവമാണെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി സംഭരണശാലയുടെ പ്രവർത്തനം ഉടൻ പുനരാരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

പുളിക്കീഴ് ബിവറേജസ് സംഭരണശാല സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

അപകടത്തെക്കുറിച്ച് സമഗ്രവും ഗൗരവുമായ അന്വേഷണം നടത്തും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ കൈകൊള്ളും. ഇതിനായി ഉന്നതതല യോഗം ചേർന്ന് സ്റ്റാൻഡേർഡ് ഓപ്പറേഷണൽ പ്രൊസീജിയർ തയാറാക്കും. ഷോപ്പുകൾ മുതൽ എല്ലാ ബെവ്കോ സ്ഥാപനങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കും. എല്ലാ സ്ഥാപനങ്ങളെയും ഫയർ ഓഡിറ്റിങ്ങിന് വിധേയമാക്കുമെന്നും എം.ബി. രാജേഷ് പറഞ്ഞു.

ബുധനാഴ്ച വൈകിട്ടാണ് മന്ത്രി പുളിക്കീഴിൽ എത്തിയത്. മാത്യു ടി. തോമസ് എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറിയറ്റംഗം അഡ്വ. ആർ. സനൽകുമാർ, ജില്ല കമ്മറ്റി അംഗം അഡ്വ. ഫ്രാൻസിസ് വി. ആൻ്റണി, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ. ബാലചന്ദ്രൻ, പ്രമോദ് ഇളമൺ, ടി.എ. റെജികുമാർ, അഡ്വ. ആർ. മനു, ജോസഫ് തോമസ്, നിരണം ലോക്കൽ കമ്മറ്റി സെക്രട്ടറി പി.സി. പുരുഷൻ, കമ്പനി ജനറൽ മാനേജർ ജോയൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MB Rajeshbeverages outletKerala NewsLatest News
News Summary - Fire at Pulikeezhu Beverages godown; Minister says a thorough investigation will be conducted
Next Story