Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോഴിക്കോട്​ കുണ്ടായിത്തോടിൽ വൻ തീപിടിത്തം
cancel
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്​...

കോഴിക്കോട്​ കുണ്ടായിത്തോടിൽ വൻ തീപിടിത്തം

text_fields
bookmark_border

കോഴിക്കോട്​: ചെറുവണ്ണൂരിൽ​ വൻ തീപിടിത്തം. കുണ്ടായിത്തോടിനടുത്ത് ശാരദാ മന്ദിരത്തിന് സമീപത്തെ മാലിന്യസംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം.

എങ്ങനെയാണ് തീ പടർന്നതെന്ന് വ്യക്തമല്ല. കോഴിക്കോട്​, മലപ്പുറം ജില്ലകളിൽ നിന്ന്​ അഗ്​നിശമന സേനയുടെ പത്തോളം യൂനിറ്റുകൾ സംഭവ സ്ഥലത്തെത്തി. സംഭവസ്ഥലത്തേക്ക്​ വെള്ളമെത്തിക്കാനുള്ള തടസം നീക്കുമെന്നും രക്ഷാപ്രവർത്തനത്തിന്​ എല്ലാവിധ സഹായങ്ങളും നൽകുമെന്നും​ കോഴിക്കോട്​ മേയർ ബീന ഫിലിപ്പ്​ അറിയിച്ചു.


ചെറുവണ്ണൂർ തീപിടിത്തം അന്വേഷിക്കാൻ കലക്ടർക്ക് മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകി.


തീപിടിത്തമുണ്ടായ മാലിന്യസംഭരണ കേന്ദ്രത്തിന് ലൈസൻസില്ലെന്നാണ് റിപ്പോർട്ട്. സ്ഥാപനത്തിനെതിരെ നടപടിയെടുക്കുമെന്ന് കോഴിക്കോട് കലക്ടറും മേയറും അറിയിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireCheruvannurkozhikode News
Next Story