Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബ്യൂട്ടി പാർലറിന് തീപിടിച്ചു
text_fieldsbookmark_border
തിരുവല്ല: തിരുവല്ലയിലെ കുരിശു കവലയിൽ ബ്യൂട്ടി പാർലറിന് തീപിടിച്ചു. കുരിശു കവല സി.വി.പി ടവറിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഇ.എൽ.എസ് ബ്യൂട്ടി പാർലറിനാണ് തീ പിടിച്ചത്.
രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണ് എ.സിക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടത്. ജീവനക്കാർ ഉടൻ തന്നെ ഫയർഫോഴ്സിലും സമീപ വാസികളെയും വിവരമറിയിച്ചു. തുടർന്ന് തിരുവല്ലയിൽ നിന്നുമെത്തിയ അഗ്നി രക്ഷാ സേന ഒമ്പതരയോടെ തീയണച്ചു.
കടയുടെ ഉൾവശം പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 5 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

