Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആന്ത്രോത്ത് ദ്വീപിലെ...

ആന്ത്രോത്ത് ദ്വീപിലെ വീട്ടിൽ തീപിടിത്തം; കുട്ടികളടക്കം മൂന്ന് മരണം

text_fields
bookmark_border
ആന്ത്രോത്ത് ദ്വീപിലെ വീട്ടിൽ തീപിടിത്തം; കുട്ടികളടക്കം മൂന്ന് മരണം
cancel

കൊച്ചി: ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികളടക്കം മൂന്നു പേർ മരിച ്ചു. പാട്ടകൽ വീട്ടിൽ മുഹമ്മദ് ഫരീദ് പി. (26), മുഹമ്മദ് റയാൻ പി. (മൂന്നര), സയ്യിദ് മുഹമ്മദ് അബൂ സാലിഹ് പി. (നാല്) എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ ജുബൈയിരത്ത്, റാബിയ എന്നിവരെ വിദഗ്ധ ചികിത്സക്ക് ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീടിന്‍റെ ഒന്നാം നിലയിലുണ്ടായ തീപിടിത്തത്തിൽ അകപ്പെട്ട കുട്ടികളെ രക്ഷിക്കാൻ പോയപ്പോഴാണ് ഫരീദിന് പൊള്ളലേറ്റത്.

ലക്ഷദ്വീപ് ഫയർ പൊലീസും നാട്ടുകാരും രക്ഷാ പ്രവർത്തനം നടത്തി.

Show Full Article
TAGS:androth dweep lakshadweep news 
News Summary - fire at androth dweep house-kerala news
Next Story