Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരം വഴുതക്കാട് വൻ തീപിടിത്തം

text_fields
bookmark_border
തിരുവനന്തപുരം വഴുതക്കാട് വൻ തീപിടിത്തം
cancel

തിരുവനന്തപുരം: വഴുതക്കാട് എം.പി അപ്പൻ റോഡിലെ അക്വാറിയം വിൽക്കുന്ന കടയിൽ വൻ തീപിടിത്തം. കെട്ടിടത്തിൽ കുടുങ്ങിയ മൂന്നു പേരെ രക്ഷപ്പെടുത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണച്ചു. സമീപത്തെ ഒരു വീടിന്‍റെ മുൻഭാഗം കത്തി നശിച്ചു.


ജനവാസ മേഖലയിലാണ് ഗോഡൗൺ പ്രവർത്തിക്കുന്നത്. തീപിടിത്തമുണ്ടായ കെട്ടിടത്തിന്‍റെ സമീപത്ത് വീടുകളും വ്യാപാര സ്ഥാപനങ്ങളുമുണ്ട്. തീ പിടിത്തമുണ്ടായപ്പോൾ ഇവിടങ്ങളിൽനിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു.

തീ പടരുമ്പോൾ താനുൾപ്പെടെ ഏഴോളം പേർ കെട്ടിടത്തിലുണ്ടായിരുന്നതായി ഉടമ പറഞ്ഞു. തീപിടിത്തമുണ്ടായ ഉടൻ തന്നെ ഫയർ ഫോഴ്സിനെ അറിയിച്ചെന്നും ഉടമ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - fire accident at Vazhuthacaud
Next Story