Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നില്ല? സിഎംആർഎൽ കേസിൽ സർക്കാറിനോട് ഹൈകോടതി, ഹരജി 29 ലേക്ക് മാറ്റി

text_fields
bookmark_border
https://www.madhyamam.com/tags/cmrl-case
cancel

കൊച്ചി: സി.എം.ആർ.എൽ -എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തത് ചോദ്യംചെയ്ത് സമർപ്പിച്ച ഹരജിയിൽ ഹൈകോടതി സർക്കാറിന്റെ വിശദീകരണം തേടി. അഴിമതി, ഹവാല ആരോപണങ്ങളിൽ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇ.ഡിയുടെ ശിപാർശ. എന്നാൽ, സർക്കാർ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ മതിയെന്ന നിലപാടിലായിരുന്നു. ഹരജി വീണ്ടും പരിഗണിക്കുന്നത് ഈ മാസം 29 ലേക്ക് മാറ്റി.

പ്രാഥമിക അന്വേഷണത്തെ എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റും കോടതിയിൽ എതിർത്തു. ബാങ്ക് രേഖകൾ ഉൾപ്പെടെ തെളിവുകൾ നൽകിയിട്ടും എഫ്.ഐ.​ആർ രജിസ്റ്റർ ചെയ്യുന്നില്ലെന്നായിരുന്നു ഇ.ഡിയുടെ വിമർശനം. അഭിഭാഷകൻ കെ.എം ഷാജഹാനാണ് ഹർജി നൽകിയത്.

ഇ.ഡി കൈമാറിയ റിപ്പോർട്ടിലും തെളിവുകളിലും പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നാണ് ഹരജിയിലെ വാദം. പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്തേണ്ടതില്ലെന്നും വ്യക്തമായ തെളിവുകൾ കൈമാറിയ സാഹചര്യത്തിൽ നേരിട്ട് കേസ് രജിസ്റ്റർ ചെയ്യേണ്ടതായിരുന്നുവെന്നും ഹർജിക്കാരൻ വാദിക്കുന്നു.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനം നിയമവിരുദ്ധമാണ്. ഇതിന് പിന്നിൽ ഒത്തുകളിയുണ്ടെന്ന ആരോപണവും ഉന്നയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ഫയലുകളും രേഖകളും ആഭ്യന്തര വകുപ്പിൽനിന്ന് വിളിച്ചുവരുത്തണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

ദിവസങ്ങൾക്ക്​ മുമ്പ്​ സംസ്ഥാന ഡി.ജി.പിക്ക്​ ഇ.ഡി കൈമാറിയ 25 പേജ്​ കത്തിൽ പണമിടപാട്​ സംബന്ധിച്ച മൊഴിയുടെ ഭാഗങ്ങളും മറ്റു​ ചില തെളിവുകളുമാണുള്ളത്. വിശദമായ മൊഴി കൈമാറിയിരുന്നില്ല. ഈ സാഹചര്യത്തിൽ​ വിശദമായ മൊഴിപ്പകർപ്പ്​ വാങ്ങാൻ ക്രൈംബ്രാഞ്ച്​ നീക്കം തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story