Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരാതി ഇ-മെയിലിൽ നൽകിയാലും കേസെടുക്കണം –ഹൈകോടതി

text_fields
bookmark_border
പരാതി ഇ-മെയിലിൽ നൽകിയാലും കേസെടുക്കണം –ഹൈകോടതി
cancel

കൊ​ച്ചി: വി​ദേ​ശ​ത്തു​നി​ന്ന് ഇ-​മെ​യി​ൽ വ​ഴി പ​രാ​തി ല​ഭി​ച്ചാ​ലും എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഹൈ​കോ​ട​തി. കേ​സെ​ടു​ക്കേ​ണ്ട വി​ഷ​യ​മാ​ണ്​ പ​രാ​തി​യി​ലു​ള്ള​തെ​ങ്കി​ൽ പൊ​ലീ​സി​ന്​ അ​ത്​ ത​ള്ളാ​നാ​വി​ല്ലെ​ന്ന്​ ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷ സം​ഹി​ത​യി​ലെ വ​കു​പ്പ് 173ൽ ​പ​റ​യു​ന്ന സി​റോ എ​ഫ്.​ഐ.​ആ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​സ്റ്റി​സ്​ കൗ​സ​ർ എ​ട​പ്പ​ഗ​ത്ത്​ വ്യ​ക്ത​മാ​ക്കി.

ആ​സ്ട്രേ​ലി​യ​യി​ൽ ക​ഴി​യു​ന്ന സ്ത്രീ ​ഭ​ർ​ത്താ​വി​നെ​തി​രെ ഇ-​മെ​യി​ൽ വ​ഴി ഇ​ടു​ക്കി മു​ട്ടം പൊ​ലീ​സി​ന്​ പ​രാ​തി അ​യ​ച്ചെ​ങ്കി​ലും, അ​വ​ർ വി​ദേ​ശ​ത്താ​ണെ​ന്നും പ​രാ​തി​യി​ൽ ഒ​പ്പി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ​രാ​തി​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. 2020-ലാണ് ഇ-മെയിൽ വഴി പരാതി അയച്ചത്.

അധികാരപരിധി പരിഗണിക്കാതെ ഇരകൾക്ക് പരാതികൾ സമർപ്പിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് സീറോ എഫ്‌.ഐ.ആർ അവതരിപ്പിച്ചിരിക്കുന്നതെന്നും കോടതി പറഞ്ഞു.

പരാതിയിൽ ഒരു കുറ്റകൃത്യം വെളിപ്പെടുത്തിയാൽ പരാതിക്കാരന്റെ സ്ഥലമോ പരാതി നൽകിയ ഫോമോ പരിഗണിക്കാതെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് ബാധ്യസ്ഥരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒപ്പുകൾ ഇല്ലാത്തത് പോലുള്ള സാങ്കേതിക കാരണങ്ങളാൽ നിരസിക്കുന്നത് പുതിയ ബി.എൻ.എസ്എ.സ് നിയമത്തിന്റെ ഉദ്ദേശ്യത്തിന് വിരുദ്ധമാണെന്നും കോടതി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - FIR Can Be Registered On Complaint Sent By Email From Abroad High Court
Next Story