Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമകളെ പട്ടിണിക്കിട്ട്​...

മകളെ പട്ടിണിക്കിട്ട്​ മർദിച്ചതിന്​ മാതാവിനെതിരെ കേസ്

text_fields
bookmark_border
മകളെ പട്ടിണിക്കിട്ട്​ മർദിച്ചതിന്​ മാതാവിനെതിരെ കേസ്
cancel

ചാ​​രും​​മൂ​​ട് (ആ​​ല​​പ്പു​​ഴ): മ​​ക​​ളെ പ​​ട്ടി​​ണി​​ക്കി​​ട്ട് മ​​ർ​​ദി​​ച്ച​​തി​​ന് മാ​​താ​​വി​​നെ​​ തി​​രെ കേ​​സെ​​ടു​​ത്തു. താ​​മ​​ര​​ക്കു​​ളം ച​​ത്തി​​യ​​റ മു​​ര​​ളി​​ഭ​​വ​​ന​​ത്തി​​ൽ പ്ര​​സ​​ന്ന​​ക്കെ​​തി​​രെ​​യാ​​ണ് പ​​രാ​​തി. ഭ​​ർ​​ത്താ​​വ് വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​മു​​മ്പ് വീ​​ടു​​വി​​ട്ട ശേ​​ഷം മാ​​താ​​വി​​നൊ​​പ്പ​​മാ​​ണ് ര​​ണ്ട്​ പെ​​ൺ​​മ​​ക്ക​​ൾ താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്. അ​​മ്മ​​യു​​ടെ മ​​ർ​​ദ​​നം സ​​ഹി​​ക്കാ​​നാ​​വാ​​തെ 16കാ​​രി ചു​​ന​​ക്ക​​ര ഗ​​വ. ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ അ​​ഭ​​യം തേ​​ടു​​ക​​യാ​​യി​​രു​​ന്നു.

സ്കൂ​​ൾ​​സ​​മ​​യം ക​​ഴി​​ഞ്ഞി​​ട്ടും വീ​​ട്ടി​​ൽ പോ​​കാ​​ൻ വി​​സ​​മ്മ​​തി​​ച്ച കു​​ട്ടി​​യോ​​ട് അ​​ധ്യാ​​പ​​ക​​ർ വി​​വ​​രം അ​​ന്വേ​​ഷി​​ച്ച​​പ്പോ​​ഴാ​​ണ് വീ​​ട്ടി​​ലെ മ​​ർ​​ദ​​ന​​വി​​വ​​രം പ​​റ​​ഞ്ഞ​​ത്. സ്‌​​കൂ​​ൾ അ​​ധി​​കൃ​​ത​​ർ ആ​​ല​​പ്പു​​ഴ​​യി​​ലെ ചൈ​​ൽ​​ഡ് വെ​​ൽ​െ​​ഫ​​യ​​ർ അ​​ധി​​കൃ​​ത​​രെ വി​​വ​​ര​​മ​​റി​​യി​​ച്ചു. ഇ​​വ​​രു​​ടെ പ​​രാ​​തി​​യെ​​ത്തു​​ട​​ർ​​ന്നാ​​ണ് നൂ​​റ​​നാ​​ട് പൊ​​ലീ​​സ് കേ​​സെ​​ടു​​ത്ത​​ത്. കു​​ട്ടി​​യെ കോ​​ൺ​​വ​െൻറി​​ൽ താ​​മ​​സി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ഒ​​ളി​​വി​​ൽ പോ​​യ പ്ര​​സ​​ന്ന​​യെ തി​​ര​​യു​​ക​​യാ​​​​ണെ​​ന്ന്​ നൂ​​റ​​നാ​​ട് പൊ​​ലീ​​സ് സ്​​​റ്റേ​​ഷ​​ൻ ഹൗ​​സ് ഓ​​ഫി​​സ​​ർ വി. ​​ബി​​ജു പ​​റ​​ഞ്ഞു.

Show Full Article
TAGS:FIR hunger kerala news malayalam news 
Web Title - FIR against mother who made hunger daughter -kerala news
Next Story