Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്ലക്സ് ബോർഡുകൾക്ക് പിഴയിട്ടു; പരാജയപ്പെട്ട സ്ഥാനാർഥി ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തു

text_fields
bookmark_border
ഫ്ലക്സ് ബോർഡുകൾക്ക് പിഴയിട്ടു; പരാജയപ്പെട്ട സ്ഥാനാർഥി ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തു
cancel

ചാലക്കുടി: നഗരസഭ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്വതന്ത്ര സ്ഥാനാർഥി നഗരസഭയിലെ റവന്യു വിഭാഗം ഇൻസ്പെക്ടറെ കൈയേറ്റം ചെയ്തതായി പരാതി. വാർഡ് 24ൽ ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച ജോസ് ചെതലനെതിരെയാണ് പരാതി. നഗരസഭയിലെ റവന്യു ഇൻസ്പെക്ടർ കെ.എ. അനിൽകുമാറിനെയാണ് മർദിച്ചത്.

ജോചെ എന്ന അപരനാമത്തിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന ഇയാൾക്ക് തെരഞ്ഞെടുപ്പിൽ എട്ട് വോട്ട് ലഭിച്ചിരുന്നു. എന്നാൽ, മത്സരത്തിന്റെ പ്രചാരണത്തിന് പൊതുസ്ഥലത്ത് സ്ഥാപിച്ച രണ്ട് ഫ്ലക്സ് ബോർഡുകൾക്ക് 5000 രൂപ വീതം ആകെ 10,000 രൂപ നഗരസഭ റവന്യു വിഭാഗം പിഴയിട്ടു. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. എന്നാൽ നോട്ടീസ് ഇദ്ദേഹം കൈപ്പറ്റിയിരുന്നില്ല.

നഗരസഭയിൽ നടന്ന സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ചടങ്ങിനിടെ കണ്ടുമുട്ടിയ ജോസ് ചെതലന് നേരിട്ട് പിഴ നോട്ടീസ് നൽകാൻ ശ്രമിച്ചപ്പോഴാണ് റവന്യു ഇൻസ്പെക്ടർക്ക് മർദനമേറ്റത്. ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഇദ്ദേഹം അനിൽകുമാറിനെ ഓഫിസിൽനിന്ന് ഇറക്കിക്കൊണ്ട് വന്ന് മർദിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fined for flex boards; defeated candidate assaults official
Next Story