സേവനം നല്കുന്നതില് വീഴ്ചവരുത്തുന്നവർക്ക് പിഴ; ബിൽ സബ്ജക്ട് കമ്മിറ്റിയിൽ
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സര്‍ക്കാറില്‍നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ യഥാസമയം നല്കുന്നതില് വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കുമേൽ പിഴ ചുമത്തുന്നതുള്‍പ്പെടെ ശിക്ഷ നടപടികള്‍ ഉറപ്പാക്കുന്ന കേരള പൊതുസേവനാവകാശ ബില്‍ സബ്ജക്ട് കമ്മിറ്റി പരിഗണനക്ക് വിട്ടു.
പൊതുജനങ്ങൾക്ക് യഥാസമയം സേവനം ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ സംസ്ഥാന സേവനാവകാശ കമീഷന് രൂപവത്കരിക്കാനും ബിൽ വ്യവസ്ഥചെയ്യുന്നു. നിശ്ചിത കാലയളവിനുള്ളില്‍ സേവനം ലഭ്യമായില്ലെങ്കില്‍ സേവനത്തിന് അര്‍ഹതയുള്ള ആളിന് അപ്പീല്‍ നല്‍കാം.
കൈവശ രേഖ: ബിൽ സബ്ജക്ട് കമ്മിറ്റിക്ക്
തിരുവനന്തപുരം: ഡിജിറ്റല്‍ റീ സര്‍വേയില്‍ ഒരാളില്‍ നിന്ന് നഷ്ടപ്പെട്ട് മറ്റൊരാള്‍ക്ക് ലഭിക്കുന്ന ഭൂമി ക്രമവത്കരണ ബിൽ സബ്ജറ്റ് കമ്മിറ്റി പരിഗണനക്ക് വിട്ടു. ഇപ്രകാരം കണ്ടെത്തുന്ന ഭൂമിക്ക് കൈവശാവകാശ രേഖ നല്‍കുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭ നേരത്തെ അംഗീകാരം നൽകയിരുന്നു.
ഭൂമി നഷ്ടമാകുന്നവര്‍ക്ക് പരാതിയില്ലെന്ന് വ്യക്തമാക്കുന്ന സാഹചര്യത്തി ലാണ് അധികഭൂമി ക്രമപ്പെടുത്തി നല്കാന് വ്യവസ്ഥ ചെയ്യുന്നത്.കണ്ടെത്തുന്ന അധികഭൂമി സര്‍ക്കാര്‍ ഭൂമിയോട് ചേര്‍ന്നാകരുത്, പട്ടയഭൂമിയാകാന് പാടില്ല, കൃത്യമായ അതിര്ത്തിവേണം, തര്‍ക്കങ്ങളുണ്ടാകാന്‍ പാടില്ല തുടങ്ങിയ വ്യവസ്ഥകളും ബില്ലിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

