Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാടകവണ്ടിക്ക്​ പിഴ:...

നാടകവണ്ടിക്ക്​ പിഴ: പരിശോധിക്കാൻ നിർദേശം നൽകിയെന്ന്​ മന്ത്രി

text_fields
bookmark_border
നാടകവണ്ടിക്ക്​ പിഴ: പരിശോധിക്കാൻ നിർദേശം നൽകിയെന്ന്​ മന്ത്രി
cancel

തിരുവനന്തപുരം: നാടകവണ്ടിയിൽ​ ബോർഡ്​ വെച്ചതിന്​ പിഴ ചുമത്തിയ നടപടി പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ ദേശം നല്‍കിയതായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍.

പിഴ ചുമത്തിയ നടപടി നിയമാനുസൃതമാണോ ചെയ്തിട്ടുള്ളത് എന്ന് പരിശോധിക്കും. വാഹനത്തിന്​ മുകളില്‍ നാടകസമിതിയുടെ പേരും നാടകത്തി​​െൻറ പേരും പതിച്ച ബോര്‍ഡിന് വലിപ്പ കൂടുതലുണ്ടെന്നും പരസ്യം പതിപ്പിച്ചതായി​ട്ടേ കണക്കാക്കാൻ കഴിയൂയെന്നും ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ വന്‍ തുക പിഴ ഇൗടാക്കി എന്ന പരാതിയാണ്​ ലഭിച്ചിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് പരിശോധിക്കാനും ആവശ്യമെങ്കില്‍ നടപടി പുനഃപരിശോധിക്കാനും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്​ മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉചിത നടപടികള്‍ സ്വീകരിക്കും. തെറ്റായ പ്രവൃത്തികൾ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ആലുവ അശ്വതി തിയറ്റേഴ്‌സി​​െൻറ വാഹനത്തിനാണ്​ കഴിഞ്ഞ ദിവസം പിഴ ഈടാക്കിയത്​. ചേറ്റുവ പാലത്തിനടുത്ത്​ വെച്ച്​ നടത്തിയ മോട്ടോര്‍ വാഹന വകുപ്പി​​െൻറ പരിശോധനക്കിടെ ബോര്‍ഡി​​െൻറ വലിപ്പം ടേപ്പ് വച്ച് അളന്ന ശേഷം ഉദ്യോഗസ്ഥ 24,000 രൂപ പിഴ ഈടാക്കുകയായിരുന്നു. ഇതി​​െൻറ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsfine to drama vehicle
News Summary - Fine to drama van: Will reconsider the matter says minister -Kerala news
Next Story