തിരക്ക് കുറഞ്ഞു; എത്തുന്നവർക്ക് സുഖദർശനം
text_fieldsശബരിമല: സമരവും സംഘർഷവും പതിവായതോടെ തിരക്ക് കുറഞ്ഞത് വിശ്വാസികൾക്ക് നൽകുന്നത് സുഖദര്‍ശനം. പൊലീസ് നിയന്ത്രണങ്ങളെ ചൊല്ലി വിവാദം ഉയരുേമ്പാഴും തൊഴുതിറങ്ങുന്നവർ പങ്കുെവക്കുന്നത് നിറഞ്ഞ സന്തോഷം. വഴിപാടുകള്‍ സുഗമമായി നടത്താനും കഴിയുന്നു. നെയ്യഭിഷേകം നടത്തുന്നതിന് കൂടുതല്‍ സമയം ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയതും അനുഗ്രഹമായി.
നിയന്ത്രണം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് സന്നിധാനത്ത് എത്തിയതോടെ ബോധ്യപ്പെട്ടതായി തമിഴ്നാട് കാഞ്ചീപുരത്തുനിന്ന് കുട്ടികള്‍ ഉള്‍പ്പെടെ 22 അംഗ സംഘത്തോടൊപ്പം എത്തിയ ശക്തിവേല്‍ സ്വാമി പറഞ്ഞു.
പൊലീസ് ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍നിന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവർക്ക് ലഭിക്കുന്ന സഹായങ്ങളിലും ഇവര്‍ക്ക് തൃപ്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
