Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കരിപ്പൂർ അപകടം: വിമാനത്താവളത്തിൽ സാ​േങ്കതിക തകരാർ കണ്ടെത്താനായില്ലെന്ന്​ സൂചന
cancel
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ അപകടം:...

കരിപ്പൂർ അപകടം: വിമാനത്താവളത്തിൽ സാ​േങ്കതിക തകരാർ കണ്ടെത്താനായില്ലെന്ന്​ സൂചന

text_fields
bookmark_border

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നാ​പ​ക​ടം അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ സം​ഘം ആ​ദ്യ​ഘ​ട്ട തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി. പ​രി​ശോ​ധ​ന​യി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സാ​േ​ങ്ക​തി​ക ത​ക​രാ​റു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നാ​ണ്​ സൂ​ച​ന. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യെ​ത്തി​യ എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ൻ​റ് ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ ബ്യൂ​റോ (എ.​എ.​ഐ.​ബി) സം​ഘ​മാ​ണ് ഡ​ൽ​ഹി​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. വ്യാ​ഴാ​ഴ്ച ക​രി​പ്പൂ​രി​ലെ​ത്തി​യ വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​യു​ടെ ര​ണ്ടം​ഗ സം​ഘ​വും ഡ​ൽ​ഹി​യി​ലെ ആ​സ്ഥാ​ന​ത്തേ​ക്ക് മ​ട​ങ്ങി.

ഇ​നി എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​െൻറ ഉ​ന്ന​ത സം​ഘം മാ​ത്ര​മാ​ണു​ള്ള​ത്. അ​തോ​റി​റ്റി സം​ഘം അ​തോ​റി​റ്റി ചെ​യ​ർ​മാ​നും എ.​എ.​ഐ.​ബി സം​ഘം വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​നും പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്​ ഉ​ട​ൻ സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ്​ വി​വ​രം. ര​ണ്ടാം​ഘ​ട്ട തെ​ളി​വെ​ടു​പ്പി​ൽ ത​ക​ർ​ന്ന വി​മാ​നം കൂ​ട്ടി​യോ​ജി​പ്പി​ച്ച് അ​ട​ക്കം പ​രി​ശോ​ധ​ന ന​ട​ത്തി​യേ​ക്കും.

ര​ണ്ടാം​ഘ​ട്ട തെ​ളി​വെ​ടു​പ്പി​ൽ എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ൻ​റ് ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ ബ്യൂ​റോ​യെ (എ.​എ.െ​എ.​ബി) സ​ഹാ​യി​ക്കാ​ൻ അ​മേ​രി​ക്ക​ൻ ഏ​ജ​ൻ​സി​യാ​യ നാ​ഷ​ന​ൽ ട്രാ​ൻ​സ്പോ​ർ​േ​ട്ട​ഷ​ൻ സേ​ഫ്റ്റി േബാ​ർ​ഡും (എ​ൻ.​ടി.​എ​സ്.​ബി) ക​രി​പ്പൂ​രി​ലെ​ത്തു​ന്നു​ണ്ട്. സാ​േ​ങ്ക​തി​ക ഉ​പ​ദേ​ഷ്​​ടാ​വ് എ​ന്ന നി​ല​യി​ലാ​ണ് എ​ൻ.​ടി.​എ​സ്.​ബി​യു​ടെ നി​യ​മ​നം. എ.​എ.െ​എ.​ബി​യു​ടെ അ​ഞ്ചം​ഗ സം​ഘ​മാ​ണ്​ അ​പ​ക​ടം അ​ന്വേ​ഷി​ക്കാ​ൻ ക​രി​പ്പൂ​രി​െ​ല​ത്തി​യി​രു​ന്ന​ത്.

െഎ.എൽ.എസ്​ നന്നാക്കാൻ ആൻറിനകളെത്തി

ക​രി​പ്പൂ​ർ: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നാ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഇ​ൻ​സ്ട്രു​മെൻറ് ലാ​ൻ​ഡി​ങ് സം​വി​ധാ​നം (െഎ.​എ​ൽ.​എ​സ്) ന​ന്നാ​ക്കാ​നു​ള്ള ആ​ൻ​റി​ന​ക​ളെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം​ മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ഗോ​ണ്ടി​യ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നാ​ണ്​ ആ​ൻ​റി​ന​ക​ളെ​ത്തി​ച്ച​ത്.

റ​ൺ​വേ പ​ത്തി​ലെ ​െഎ.​എ​ൽ.​എ​സാ​ണ്​ ത​ക​ർ​ന്ന​ത്. െഎ.​എ​ൽ.​എ​സി​ന്​ ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ലോ​ക്ക​ലൈ​സ​റും ഗ്ലൈ​ഡ് പാ​ത്തും. ലാ​ൻ​ഡ്​ ചെ​യ്യു​ന്ന വി​മാ​ന​ത്തി​ന് റ​ൺ​വേ​യു​ടെ മ​ധ്യ​രേ​ഖ​യി​ൽ ഇ​റ​ങ്ങാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് ലോ​ക്ക​ലൈ​സ​ർ. ഇ​തി​ന് 12 ആ​ൻ​റി​ന​ക​ളാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plane crashkarippur flight crashkarippur aiport
News Summary - findings about karippur aiport plane crash
Next Story