കെ.എസ്.ആർ.ടി.സിക്ക് ‘ഡബ്ൾ ബെൽ’
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് ബാങ്കുകളുടെ കൺസോർട്യത്തിൽനിന്ന് 3350 കോടിയുടെ ദീർഘകാല വായ്പക്ക് ധനകാര്യവകുപ്പിെൻറ പച്ചക്കൊടി. കൺസോർട്യം വായ്പക്ക് ഗാരൻറി നൽകി ധനകാര്യവകുപ്പിെൻറ ഉത്തരവിറങ്ങി. 20 വർഷത്തേക്ക് ഒമ്പത് ശതമാനം പലിശക്കാണ് വായ്പയെടുക്കുന്നത്. നടപടികൾ അന്തിമഘട്ടത്തിലാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ വായ്പ ലഭ്യമാകുമെന്നും കെ.എസ്.ആർ.ടി.സി എം.ഡി എ. ഹേമചന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
പ്രതിസന്ധിയിലായ കെ.എസ്.ആർ.ടി.സിക്ക് നിലവിലെ സാഹചര്യത്തിൽ ഏക പ്രതീക്ഷയാണ് കൺസോർട്യം വായ്പ. പെൻഷൻ തുക 25000 രൂപയായി നിശ്ചയിച്ച് ഏകീകരിക്കണമെന്നതായിരുന്നു കൺസോർട്യത്തിെൻറ പ്രധാന വ്യവസ്ഥകളിലൊന്ന്. അതേസമയം ഇക്കാര്യം സർക്കാർ അംഗീകരിച്ചിട്ടില്ല. തിരിച്ചടവിനടക്കം കർശന വ്യവസ്ഥകളാണുള്ളത്.
അടുത്ത രണ്ടുവർഷത്തേക്ക് മറ്റ് വായ്പകളൊന്നും എടുക്കരുതെന്നും വ്യവസ്ഥയുണ്ട്. ഇൗ കാലയളവിൽ സാമൂഹികബാധ്യത ഇനത്തിൽ കെ.എസ്.ആർ.ടി.സിക്കുണ്ടാകുന്ന അധിക ചെലവുകൾ സർക്കാർ വഹിക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി തോമസ് െഎസക് വ്യക്തമാക്കിയിരുന്നു. നഷ്ടമുണ്ടാകാത്തവണ്ണം കാലാകാലങ്ങളിൽ ബസ് ചാർജ് ഭേദഗതി ചെയ്യണമെന്നതും കൺസോർട്യം വ്യവസ്ഥയാണ്.
എസ്.ബി.െഎ ഉൾപ്പെടെ 12 ബാങ്കുകളാണ് നിലവില് കണ്സോർട്യത്തിലുള്ളത്. നിലവിൽ 12 ശതമാനം പലിശക്ക് 3200 കോടിരൂപയുടെ ഹ്രസ്വകാല വായ്പ ബാങ്കുകളുടെ കൺസോർട്യത്തിൽനിന്ന് കെ.എസ്.ആർ.-ടി.സി വാങ്ങിയിട്ടുണ്ട്്. എട്ടുവർഷം കാലയളവ് നിശ്ചയിച്ചിട്ടുള്ള ഇൗ വായ്പ ഭാരിച്ച ബാധ്യതയാണ് കെ.എസ്.ആർ.ടി.സിക്കുണ്ടാക്കുന്നത്. പ്രതിദിനം മൂന്നുകോടി രൂപയാണ് ഇതിെൻറ തിരിച്ചടവിനായി മാത്രം വേണ്ടിവരുന്നത്.
ഒമ്പത് ശതമാനം പലിശക്ക് 20 വർഷത്തേക്ക് ബാങ്ക് കൺസോർട്യത്തിൽനിന്ന് 3200 കോടി വായ്പ ലഭിച്ചാൽ ആദ്യ വായ്പ തീർക്കാനാകും.
മാത്രമല്ല പലിശ 12 ശതമാനത്തിൽനിന്ന് ഒമ്പത് ശതമാനത്തിലേക്ക് കുറയുന്നതോടെ പ്രതിദിനം അടവിന് വേണ്ടിവരുന്ന തുക മൂന്നുകോടിയിൽനിന്ന് 96 ലക്ഷമായി കുറയും. അതായത് പ്രതിമാസപലിശ ഇനത്തിൽ മാത്രം 68 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് കുറഞ്ഞുകിട്ടുക.ഒരു മാസം ശമ്പളം നൽകാൻ 70 കോടി രൂപ വേണ്ടിവരുന്ന സാഹചര്യത്തിലാണ് പലശയിളവിലൂടെ പ്രതിമാസം ലാഭിക്കുന്ന 68 കോടി കെ.എസ്.ആർ.ടി.സിക്ക് ആശ്വാസമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
