Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightധനസ്ഥിതി...

ധനസ്ഥിതി മെച്ചപ്പെടുത്തേണ്ടത്​ നികുതി കൂട്ടിയല്ല; നികുതിദായകൻ സർക്കാറിന്‍റെ ശത്രുവല്ല -മുഖ്യമന്ത്രി

text_fields
bookmark_border
ധനസ്ഥിതി മെച്ചപ്പെടുത്തേണ്ടത്​ നികുതി കൂട്ടിയല്ല; നികുതിദായകൻ സർക്കാറിന്‍റെ ശത്രുവല്ല -മുഖ്യമന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: യ​ഥാ​ർ​ഥ നി​കു​തി​ദാ​യ​ക​ൻ സ​ർ​ക്കാ​റി​ന്‍റെ ശ​ത്രു​വ​ല്ല, മി​ത്ര​മാ​ണെ​ന്നും അ​വ​ർ​ക്കൊ​രു പ്ര​തി​സ​ന്ധി​യു​ണ്ടാ​യാ​ൽ സ​ർ​ക്കാ​ർ കൈ​ത്താ​ങ്ങേ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ. ഇ​ത്ത​രം നി​കു​തി​ദാ​യ​ക​ൻ ഇ​ല്ലാ​താ​വു​ക​യോ അ​യാ​ളു​ടെ ബി​സി​ന​സ് പൂ​ട്ടി​​​​​പ്പോ​വു​ക​യോ ചെ​യ്​​താ​ൽ അ​തി​ന്റെ ആ​ദ്യ​ത്തെ ഇ​ര സം​സ്​​ഥാ​ന​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഡെ​വ​ല​പേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ ഓ​ഫ്​ ഇ​ന്ത്യ (ക്രെ​ഡാ​യ്) വാ​ർ​ഷി​ക സ​മ്മേ​ള​നം ത​ല​സ്ഥാ​ന​ത്ത്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ധ​ന​സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്​ നി​കു​തി കൂ​ട്ടു​ന്ന​ത്​ ആ​ധു​നി​ക നി​കു​തി സം​വി​ധാ​ന​ത്തി​ന്​ യോ​ജി​ച്ച ന​ട​പ​ടി​യ​ല്ല. ഈ ​സ​ർ​ക്കാ​ർ വ​ന്ന ശേ​ഷം ഒ​രു പു​തി​യ നി​കു​തി​യും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ജ​ന​ങ്ങ​ളു​ടെ​മേ​ൽ നി​കു​തി ചു​മ​ത്താ​തെ ഖ​ജ​നാ​വ്​ നി​റ​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ ശ്ര​മം. നി​കു​തി ചു​മ​ത്തി​യ​തു​കൊ​ണ്ട്​ ഖ​ജ​നാ​വ്​ നി​റ​യി​ല്ല. പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ര​ണ്ട്​ രൂ​പ സെ​സ്​ ചു​മ​ത്തി​യ​തോ​ടെ വ​ലി​യ ലോ​റി​ക​ള​ട​ക്കം നി​കു​തി കു​റ​ഞ്ഞ അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന്​ ഇ​ന്ധ​നം നി​റ​ക്കാ​ൻ തു​ട​ങ്ങി. പി​റ്റേ വ​ർ​ഷം ഒ​ന്ന​ര കോ​ടി ലി​റ്റ​ർ ഡീ​സ​ലി​ന്റെ വി​ൽ​പ​ന കേ​ര​ള​ത്തി​ൽ കു​റ​ഞ്ഞു. ഇ​തോ​ടെ ഈ ​ഇ​ന​ത്തി​ൽ കി​ട്ടി​യ നി​കു​തി​യും ന​ഷ്ട​മാ​യി. ഇ​വ​യു​ടെ വി​ൽ​പ​ന കു​റ​ഞ്ഞ​തി​നാ​ൽ പ്ര​തീ​ക്ഷി​ച്ച സെ​സും കി​ട്ടി​യി​ല്ല. ഇ​ക്കാ​ര്യം തു​ട​ക്ക​ത്തി​ൽ ത​ന്നെ താ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ എ​ല്ലാ​വ​രും പ​രി​ഹ​സി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ബ​ജ​റ്റി​ൽ ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ നി​കു​തി കു​റ​ച്ച​തോ​ടെ അ​വ​യു​ടെ വി​ൽ​പ​ന വ​ർ​ധി​ച്ചി​ട്ടു​ണ്ട് -സ​തീ​ശ​ൻ പ​റ​ഞ്ഞു.

ക്രെ​ഡാ​യ് കേ​ര​ള ചെ​യ​ർ​മാ​ൻ റോ​യ് പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ൺ, മേ​യ​ർ വി.​വി രാ​ജേ​ഷ്, ക്രെ​ഡാ​യ് ദേ​ശീ​യ പ്ര​സി​ഡ​ൻ​റ് ജി. ​റാം റെ​ഡ്ഢി, എം.​എ മെ​ഹ​ബൂ​ബ്, വി.​എ​സ് ജ​യ​ച​ന്ദ്ര​ൻ, കെ. ​അ​രു​ൺ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministerFinancial Stability ReportVD Satheesan
News Summary - Financial stability should not be improved by increasing taxes; the taxpayer is not the government's enemy - Chief Minister
Next Story