Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅൻവർ എം.എൽ.എക്കെതിരായ...

അൻവർ എം.എൽ.എക്കെതിരായ സാമ്പത്തിക തട്ടിപ്പ്​ കേസ് ക്രൈംബ്രാഞ്ചിന്​

text_fields
bookmark_border
അൻവർ എം.എൽ.എക്കെതിരായ സാമ്പത്തിക തട്ടിപ്പ്​ കേസ് ക്രൈംബ്രാഞ്ചിന്​
cancel

തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എക്കെതിരായ സാമ്പത്തിക തട്ടിപ്പ്​ കേസ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അന്വേഷിക്കും. ഡ ി.ജി.പി ലോക്നാഥ് ബെഹ്റയാണ്​ ഇതു സംബന്ധിച്ച്​ ഉത്തരവിട്ടത്. കോടതി നിർ​ദേശത്തെ തുടർന്നാണ് കേസ്​ ക്രൈംബ്രാഞ്ചിന െ ഏൽപ്പിച്ചത്. കേരളത്തിന്​ പുറത്ത്​ ഒരു സ്ഥാപനത്തിൽ ഉടമസ്​ഥാവകാശമുള്ളതായി വിശ്വസിപ്പിച്ച്​ പങ്കാളിത്ത കരാറുണ്ടാക്കി മലപ്പുറം സ്വദേശിയായ പ്രവാസി വ്യവസായിയിൽ നിന്ന് നിലമ്പൂർ എം.എൽ.എ പി.വി. അൻവർ 50ലക്ഷം തട്ടിയെടുത്തെന്നാണ്​ കേസ്​.

മഞ്ചേരി പൊലീസ് സ്റ്റേഷനിൽ 2017 ഡിസംബർ 21ന്​ രജിസ്​റ്റർ ചെയ്​ത കേസിൽ ശരിയായ വിധത്തിൽ അന്വേഷണം നടക്കുന്നില്ലെന്നും എം.എൽ.എയെ സംരക്ഷിക്കാൻ കുറ്റപത്രം പോലും സമർപ്പിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരനായ മലപ്പുറം പട്ടർകടവ് സ്വദേശി സലിം നടുത്തൊടി ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന്​ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ കോടതി നിർദേശിക്കുകയായിരുന്നു​. ഇതനുസരിച്ചാണ് കേസ്​ ക്രൈംബ്രാഞ്ചിന്​ കൈമാറിക്കൊണ്ട്​ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കിയത്.

പി. വി അൻവർ നൽകിയ പുനപരിശോധനാ ഹരജി ഡിസംബർ അഞ്ചിന് ഹൈകോടതി തള്ളിയിരുന്നു. മലപ്പുറം ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ്​ കേസ്​ അന്വേഷിക്കുക​. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.​പി ജസ്റ്റിൻ അബ്രഹാമി​നാണ്​ അന്വേഷണ ചുമതല. കേസുമായി ബന്ധപ്പെട്ട്​ മംഗലാപുരം ബെൽത്തങ്ങാടിയിലുള്ള സ്ഥാപനവും കർണാടകയിലെ ഓഫീസുകളും അന്വേഷണ സംഘം അടുത്ത ആഴ്ച സന്ദർശിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscrime branchpv anwar mlamalayalam newsFinancial Scam
News Summary - financial scam against pv anwar MLA will enquire crimebranch ADGP -kerala news
Next Story