മുന്നാക്ക സംവരണം: കേന്ദ്രതീരുമാനം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മുന്നാക്കവിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് 10 ശതമാനം സംവരണം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് നേരേത്ത തങ്ങൾ ആവശ്യപ്പെടുന്നതാണ്. രാജ്യത്ത് നിലവി ലെ സംവരണം തകർക്കാനാകുമോ എന്ന് നോക്കുന്നവരാണ് ബി.െജ.പി. ആ സംവരണം തകർക്കാൻ പാടില്ല എന്ന നിലപാട് ശക്തമായി ഉ യർത്തിയിട്ടുണ്ട്. ആ സംവരണം സംരക്ഷിച്ചുകൊണ്ടുതന്നെ രാജ്യത്ത് മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി ദയനീയാ വസ്ഥയിൽ കഴിയുന്ന ആളുകൾക്ക് നിശ്ചിത ശതമാനം സംവരണം നൽകണമെന്ന് സി.പി.എമ്മും ഇടതുമുന്നണിയും ആവശ്യപ്പെട്ടിരുന് നു. ഇതിെൻറ ഭാഗമായാണ് കേരളത്തിൽ മുന്നാക്കവിഭാഗങ്ങൾക്ക് ദേവസ്വം ബോർഡിൽ 10 ശതമാനം സംവരണം നൽകുന്ന തീരുമാന ം എടുത്തത്.
എൻ.എസ്.എസിെൻറ കഴിഞ്ഞദിവസത്തെ സർക്കാറിനെതിരായ നിലപാട് ഇതുമായി കൂട്ടിവായിക്കേണ്ടതില് ല. മുന്നാക്കവിഭാഗത്തിന് സാമ്പത്തിക ആനുകൂല്യം ഇപ്പോൾത്തെന്ന കൊടുക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് മുന്നിൽകണ ്ടുള്ള ബി.ജെ.പി നീക്കമാണോ എന്ന് കുേറദിവസം കഴിഞ്ഞേ വ്യക്തമാകൂ. കേന്ദ്രതീരുമാനത്തോടാണ് താൻ പ്രതികരിച്ചതെന ്നും മുഖ്യമന്ത്രി പറഞ്ഞു.
സാമ്പത്തികസംവരണം സ്വാഗതംചെയ്യുന്നു -കെ.എം. മാണി
കോട്ടയം: ഭരണഘടന ഭേദഗതി ചെയ്ത് മുന്നാക്കക്കാർക്ക് 10 ശതമാനം സാമ്പത്തികസംവരണം ഏർപ്പെടുത്താനുള്ള കേന്ദ്ര മന്ത്രിസഭ തീരുമാനം സ്വാഗതംചെ യ്യുന്നതായി കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം നൽകണമെന്ന ആവശ്യം പതിറ്റാണ്ടുകൾക്ക് മുമ്പേ കേരള കോൺഗ്രസ് ഉന്നയിച്ചതാണ്. വർഷങ്ങൾക്ക് മുമ്പ് യു.ഡി.എഫ് സർക്കാർ പ്രമേയം പാസാക്കിയിരുന്നു. ഇത് നേരത്തേ നടപ്പാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക സംവരണം: കേന്ദ്രം നീതിബോധവും ഇച്ഛാശക്തിയും തെളിയിച്ചു -എൻ.എസ്.എസ്
ചങ്ങനാശ്ശേരി: സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള തീരുമാനത്തിലൂടെ കേന്ദ്രസർക്കാർ നീതിബോധവും ഇച്ഛാശക്തിയും തെളിയിച്ചിരിക്കുകയാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നടപ്പാക്കുന്ന കാര്യത്തില്‍ ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ടെങ്കിലും മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാനുള്ള തീരുമാനം സ്വഗതാർഹമാണ്. അരനൂറ്റാണ്ടിലേറെയായി എൻ.എസ്.എസ് ഇൗ ആവശ്യം ഉന്നയിച്ചുവരികയായിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സംവരണം വേണം, പക്ഷേ; പഠിച്ചുപറയാം- കാനം
തിരുവനന്തപുരം: പിന്നാക്കവിഭാഗങ്ങൾക്ക് നൽകുന്ന 50 ശതമാനം സംവരണത്തിന് കോട്ടം തട്ടാതെ, മുന്നാക്ക സമുദായത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകണം എന്നുതന്നെയാണ് സി.പി.െഎയുടെ നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എന്നാൽ, കേന്ദ്രസർക്കാറിെൻറ ഇപ്പോഴുള്ള തീരുമാനം എന്താണെന്ന് വ്യക്തമായിട്ടില്ല. അത് മനസ്സിലാക്കി പ്രതികരിക്കാം.
സുപ്രീംകോടതിവിധിെക്കതിര്- ‘മെക്ക’
തിരുവനന്തപുരം: 10 ശതമാനം മുന്നാക്ക സാമ്പത്തിക സംവരണത്തിനുള്ള കേന്ദ്ര സർക്കാർ തീരുമാനം സുപ്രീംകോടതിവിധിെക്കതിരും അപ്രായോഗികവുമെന്ന് ‘മെക്ക’. ഭരണഘടനാഭേദഗതിയിലൂടെ മണ്ഡൽ കേസ് വിധിയിലെ നിദേശങ്ങൾക്ക് വിരുദ്ധമായി സാമ്പത്തിക സംവരണം പ്രായോഗികമാവിെല്ലന്ന് വ്യക്തമാണ്. കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ മുന്നാക്ക വോട്ട് ലക്ഷ്യമിട്ടുള്ള തെരഞ്ഞെടുപ്പ് തന്ത്രവും ഇരട്ടത്താപ്പുമാണിത്. എൻ.എസ്.എസിനെയും മുന്നാക്ക ക്രിസ്ത്യാനികളെയും ബി.ജെ.പി-സംഘ്പരിവാർ പാളയത്തിലേക്ക് എത്തിക്കുന്നതിനുള്ള ഗൂഢാലോചനയും തന്ത്രവുമാണിതെന്നും മെക്ക-സംവരണ സമുദായ മുന്നണി ജനറൽ സെക്രട്ടറി എൻ.കെ. അലി പറഞ്ഞു.
സാമ്പത്തിക സംവരണം: കേന്ദ്രനീക്കം ചെറുത്തുതോൽപിക്കും -കെ.പി.എ മജീദ്
കോഴിക്കോട്: സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ചെറുത്തുതോൽപിക്കുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. മുന്നാക്കവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നത് ഭരണഘടന വിരുദ്ധവും സംവരണമെന്ന അടിസ്ഥാന തത്ത്വത്തിെൻറ ലംഘനവുമാണ്.
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കംനിൽക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള സാമൂഹിക പദ്ധതിയായാണ് സംവരണ ആശയം രൂപംകൊണ്ടത്. പിന്നാക്ക വിഭാഗങ്ങൾക്ക് സർവിസിൽ അർഹമായ പ്രാതിനിധ്യം ലഭിക്കാനാണിത്. സംവരണം അധികാരത്തിലുള്ള പങ്കാളിത്തമാണെന്ന് ഡോ. അംബേദ്കർ വ്യക്തമാക്കിയിട്ടുണ്ട്.
സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാൻ സാമ്പത്തികസഹായം അടക്കമുള്ള മറ്റു മാർഗങ്ങൾ സ്വീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്; സംവരണം അട്ടിമറിച്ചല്ല അത് നടപ്പാക്കേണ്ടത്. സാമ്പത്തിക സംവരണത്തിനുള്ള ഏത് ശ്രമങ്ങളെയും ചെറുത്തുതോൽപിക്കും. ദലിത്, പിന്നാക്ക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു നേരെയുള്ള ഈ വെല്ലുവിളി നേരിടാൻ ലീഗ് സംവരണസമുദായങ്ങൾക്കൊപ്പം ചേർന്ന് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കെ.പി.എ. മജീദ് പറഞ്ഞു.
സാമ്പത്തിക സംവരണം: കേന്ദ്ര സർക്കാറിെൻറ നീക്കം വഞ്ചനയെന്ന് എസ്.എൻ.ഡി.പി
ആലപ്പുഴ: സാമ്പത്തിക സംവരണം കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാറിെൻറ നീക്കം വഞ്ചനയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിന്നാക്ക വിഭാഗങ്ങളോടുള്ള നീതി നിഷേധമാണ് ഇത്. കേന്ദ്ര സർക്കാർ സാമ്പത്തിക സംവരണ നീക്കത്തിൽനിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
